ലഡാക്കിൽ നിന്നും കന്യാകുമാരി വരെ കാറിൽ സഞ്ചരിച്ച് പുതുചരിത്രം കുറിച്ച് മലയാളികൾ
ലഡാക്കിൽ നിന്നും കന്യാകുമാരി വരെ കാറിൽ സഞ്ചരിച്ച് പുതുചരിത്രം കുറിച്ച് മലയാളികൾ
സെപ്റ്റംബർ 1 ന് രാവിലെ 07.05 ന് ലഡാക്കിൽ നിന്നും യാത്ര ആരംഭിച്ച് സെപ്റ്റംബർ 3 ന് രാവിലെ 08: 39 ഓടെ കന്യാകുമാരിയിൽ എത്തിയതോടെ ഏഴ് വർഷം മുൻപുള്ള റെക്കോർഡാണ് ഈ മൂവർ സംഘം തിരുത്തി കുറിച്ചത്.
49 മണിക്കൂറും 34 മിനിറ്റും കൊണ്ടാണ് ഈ നോൺസ്റ്റോപ് ഡ്രൈവ് "ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്കും" അതോടൊപ്പം ചരിത്രത്തിലേക്കും കാറോടിച്ചു കയറിയത്.
മലപ്പുറം ആക്കോട് സ്വദേശി നൗഫൽ(35), കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശി ബിബിൻ(37), ആലപ്പുഴ സ്വദേശി സമീർ(36)എന്നിവരാണ് TEAM F1 INDIA എന്ന ട്രാവൽ ഫ്ലാറ്റ്ഫോമിന്റെ കീഴിൽ ഈയൊരു ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയത്.
17 മണിക്കൂറുകളോളം ദുർഘടമായ ഹിമാലയൻ പാതകളിലൂടെ യാത്ര ചെയ്ത് പഞ്ചാബിൽ എത്തിയ സംഘം പ്രതികൂലമായ സാഹചര്യങ്ങൾ തരണം ചെയ്ത് ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാപ്രദേശ്, കർണാടക വഴി തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ എത്തിയപ്പോൾ 3870 കി.മീ. പിന്നിട്ടിരുന്നു.
ലഡാക്കിൽ എസ്.എൻ.എം ഹോസ്പിറ്റലിലെ CMO ഡോ.റീചാൻ ഫ്ലാഗ് ഓഫ് ചെയ്ത ഈ യാത്ര കന്യാകുമാരിയിൽ അവസാനിച്ചപ്പോൾ, മലയാളി കൂടിയായ ISRO അസിസ്റ്റന്റ് കമാന്റന്റ് ശശികുമാർ ആണ് ഇവരെ സ്വീകരിച്ചത്.
കേരളത്തിൽ നിന്നും ലഡാക്കിലേക്കുള്ള യാത്രക്കിടയിൽ സർജിക്കൽ മാസ്‌ക് വിതരണം ചെയ്തും കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുമാണ് ഇവർ യാത്ര ചെയ്തത്.
ആറു മാസത്തോളം നീണ്ടു നിൽക്കുന്ന അടുത്ത ഒരു യാത്രയിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡാണ് ഈ സംഘം ലക്ഷ്യമിടുന്നത്.