സർക്കാർ അവഗണനയിൽ
പ്രതിഷേധം ശക്തമാക്കി റേഷൻ വ്യാപാരികൾ. കോഴിക്കോട് ജില്ലാ നേതാക്കളും പ്രതിനിധികളും 16 ന് തലസ്ഥാനനഗരിയിലേക്ക്.
സർക്കാർ അവഗണനയിൽ
പ്രതിഷേധം ശക്തമാക്കി റേഷൻ വ്യാപാരികൾ. കോഴിക്കോട് ജില്ലാ നേതാക്കളും പ്രതിനിധികളും 16 ന് തലസ്ഥാനനഗരിയിലേക്ക്.
Ptv24live Online Media
👁️🗨️14-09-2021
മാവൂർ:
സംസ്ഥാന സർക്കാർ റേഷൻ വ്യാപാരികളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് തലസ്ഥാനനഗരിയിൽ നടക്കുന്ന സമരം കൂടുതൽ ശക്തമാക്കുമെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു.
ആൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ്
അസോസിയേഷൻ സെക്രട്ടറിയേറ്റ് പടിക്കൽ മൂന്നാഴ്ചയായി നടത്തിവരുന്ന സത്യാഗ്രഹ സമരത്തിൽ
16-ാം തിയ്യതി കോഴിക്കോട് ജില്ലയിലെ നേതാക്കളും പ്രതിനിധികളും പങ്കെടുക്കും.
മഹാമാരിയുടെ കാലത്ത് സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് വെറും സാനിറ്റൈസറിൻ്റെ മാത്രം പിൻബലത്തിൽ വ്യാപാരികൾ മുടക്കമില്ലാതെ റേഷൻ നൽകിവരുന്നത്. ഈ വിഭാഗത്തിന് നേരെ അതൊരു ദയയുമില്ലാതെയാണ് സർക്കാർ പെരുമാറുന്നത്. തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമീപനത്തിൽ നിന്ന് സർക്കാർ പിന്തിരിയും വരെ സമരരംഗത്ത് ഉറച്ചു നിൽക്കുമെന്നും നേതാക്കൾ പറഞ്ഞു
. റേഷൻ കടകൾ വഴി നടത്തിയ കിറ്റ് വിതരണത്തിലെ കമ്മീഷൻ കുടിശ്ശിക തീർത്തു നൽകുക , കോവിഡ് വ്യാപനവേളയിൽ
മരണപ്പെട്ടുപോയ 60 ഓളം വ്യാപാരികളുടേയും സെയിൽസ്മാൻമാരുടേയും കുടുംബത്തെ പുനരധിവസിപ്പിക്കുക,
റേഷൻ വ്യാപാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക എന്നീ പ്രധാന ആവശ്യങ്ങൾ ഉയർത്തി പിടിച്ചാണ് തിരുവനന്തപുരത്ത്
സമരം നടക്കുന്നത്.
അഡ്വ.ടി. സിദ്ദിഖ് എം എൽ എ വ്യാഴാഴ്ച നടക്കുന്ന സമരം ഉദ്ഘാടനം
ചെയ്യും.
അഡ്വ. ഷംസുദ്ദീൻ എം.എൽ.എ , ബി ജെ പി
ജില്ലാ പ്രസിഡണ്ട് വി വി രാജേഷ്,
റേഷൻ ഡീലേഴ്സ്
അസോസിയേഷൻ
സംസ്ഥാന പ്രസിഡണ്ട്
അഡ്വ.ജോണി നെല്ലൂർ, സംസ്ഥാന ജന.സെക്രട്ടറി ടി.മുഹമ്മദാലി, സംസ്ഥാന ട്രഷറർ
ഇ. അബൂബക്കർഹാജി, സി. മോഹനൻപിള്ള, സംസ്ഥാന സെക്രട്ടറി പി പവിത്രൻ
എന്നിവർ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ
റേഷൻ ഡീലേഴ്സ്
അസോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി
ടി. മുഹമ്മദാലി,
സംസ്ഥാന കമ്മിറ്റി മെമ്പർ പി. അരവിന്ദാക്ഷൻ ,ജില്ലാ സെക്രട്ടറി
കെ.പി. അഷ്റഫ്, താലൂക്ക്സെക്രട്ടറി
എം പി സുനിൽകുമാർ,സംസ്ഥാന കമ്മിറ്റി മെമ്പർ ഇ. ശ്രീജൻ,ജില്ലാ വൈസ് പ്രസിഡണ്ട് ടി.ജയപ്രകാശൻ
എന്നിവർ പങ്കെടുത്തു.