കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ
കോഴിക്കോട്:
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ട്രഷറിയുടെ മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു.
എയ്ഡഡ് സ്കൂൾ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന സ്പാർക്ക് പരിഷ്ക്കാരങ്ങൾ ഒഴിവാക്കുക, ജീവനക്കാർക്ക് മതിയായ പരിശീലനം നൽകുക , എയ്ഡഡ് പ്രധാന അധ്യാപകരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന സ്പാർക്ക് നയങ്ങൾ തിരുത്തുക, സ്പാർക്ക് പരാതി പരിഹാര സെല്ലുകൾ എല്ലാ ജില്ലകളിലും ഏർപ്പെടുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിഉള്ളത്.
ധർണ്ണയുടെ ഔപചാരിക ഉദ്ഘാടനം കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മാത്യു ജോർജ് നിർവഹിക്കുമെന്ന് കോഴിക്കോട് ജില്ലാ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു