Peruvayal News

Peruvayal News

നിപ ബാധിച്ചു മരണപ്പെട്ട മുഹമ്മദ് ഹാഷിമിന്റെ കുടുംബത്തിനു സാമ്പത്തിക സഹായം അനുവദിക്കണം - യു.ഡി.എഫ് കമ്മിറ്റി

നിപ ബാധിച്ചു മരണപ്പെട്ട   മുഹമ്മദ് ഹാഷിമിന്റെ കുടുംബത്തിനു സാമ്പത്തിക സഹായം അനുവദിക്കണം - യു.ഡി.എഫ് കമ്മിറ്റി

നിപ ബാധിച്ചു മരണപ്പെട്ട   മുഹമ്മദ് ഹാഷിമിന്റെ കുടുംബത്തിനു സാമ്പത്തിക സഹായം അനുവദിക്കണം - യു.ഡി.എഫ് കമ്മിറ്റി


മാവൂർ :
 നിപ ബാധിച്ചു മരണപ്പെട്ട  പാഴൂരിലെ വായോളി മുഹമ്മദ് ഹാഷിമിന്റെ കുടുംബത്തിനു സാമ്പത്തിക സഹായം അനുവദിക്കണമെന്നും കണ്ടയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച് എല്ലാ വഴികളും അടച്ചുപൂട്ടപ്പെട്ട പാഴൂരിന്റെ മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ കുടുംബങ്ങൾക്കും സൗജന്യറേഷനും ഭക്ഷണകിറ്റും നൽകണമെന്ന് ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി കേരളസർക്കാരിനോട് ആവശ്യപ്പെട്ടു.പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുസ്ലിം ലീഗ് അസംബ്ലിപാർട്ടി ഉപനേതാവും മുൻമന്ത്രിയുമായ ഡോ:എം.കെ.മുനീർ ,കോഴിക്കോട് ജില്ലാ കലക്ടർ,കോഴിക്കോട് ഡി.എം.ഒ. എന്നിവർക്കാണ് യുഡിഎഫ് നേതാക്കൾ നിവേദനം സമർപ്പിച്ചത്.

 കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ്പ്രസിഡണ്ട് കെ.എ.ഖാദർമാസ്റ്റർ,ജില്ലാപഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്,കോൺഗ്രസ്സ് നേതാവ് ദിനേശ്പെരുമണ്ണ,പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.കെ.സുധാകരൻ,കൺവീനർ അഹമ്മദ്കുട്ടി അരയങ്കോട്, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വേലായുധൻ എന്നിർ നിവേദനം സമർപ്പിച്ചു.


കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന പാവപ്പെട്ട തൊഴിലാളികളടക്കം നൂറുക്കണക്കിന് കുടുംബങ്ങൾ പണിക്ക് പോകാൻ കഴിയാതെ ദുരിതത്തിലാണെന്ന കാര്യം പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തി.പ്രശ്നത്തിന്റെ ഗൗരവം സർക്കാരിനെ ബോദ്ധ്യപ്പെടുത്താമെന്ന് പ്രതിപക്ഷനേതാവും കലക്ടറും ഉറപ്പ് നൽകി.


Don't Miss
© all rights reserved and made with by pkv24live