Peruvayal News

Peruvayal News

ചാത്തമംഗലം പഞ്ചായത്തിലെ യൂ.ഡി.എഫ് മെമ്പർമാർ ജില്ലാ കലക്ടറുമായി കൂടികാഴ്ച്ച നടത്തി

ചാത്തമംഗലം പഞ്ചായത്തിലെ യൂ.ഡി.എഫ് മെമ്പർമാർ ജില്ലാ കലക്ടറുമായി കൂടികാഴ്ച്ച നടത്തി


യൂ.ഡി.എഫ് മെമ്പർമാർ കലക്ടറുമായി കൂടി കാഴ്ച നടത്തി.

 ചാത്തമംഗലം പഞ്ചായത്തിലെ യൂ.ഡി.എഫ്   മെമ്പർമാർ ജില്ലാ കലക്ടറുമായി കൂടികാഴ്ച്ച നടത്തി  നിപ്പ പ്രയാസത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വാർഡിലെ മുഴവൻ ജനങ്ങൾക്കും  ആവശ്യമായ മരുന്ന് ,റേഷൻ സാധനങ്ങൾ, ഭക്ഷണ കിറ്റ് എന്നിവ സൗജന്യമായി നൽകണമെന്നും  ,നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ കുടു:ബത്തിന് സർക്കാർ ധനസഹായം നൽകണമെന്നും, നിലവിലെ പരിശോധന ഫലങ്ങൾ ആശ്വാസകരമായ സ്ഥിതിക്ക് ഈ പ്രദേശത്ത് കൂടുതൽ ഇളവുകൾ അനുവദിച്ച്  ജനങ്ങളുടെ പ്രയാസം ലഘൂകരിക്കുന്നതിന്ന് ആവശ്യമായ നടപടി ഉണ്ടാകണമെന്നും മെമ്പർമാർ ആവശ്യപെട്ടു .ഇതുമായി ബദ്ധപ്പെട്ട് മന്ത്രിയുമായി നടത്തുന്ന കൂടികാഴ്ച്ചയിൽ കാര്യങ്ങൾ ഗൗരവമായി ധരിപ്പിച്ച് ആശ്വാസകരമായ തീരുമാനം ഉണ്ടാക്കുമെന്ന് മെമ്പർമാർക്ക് കലക്ടർ ഉറപ്പ് നൽകി 
  കൂടി കാഴ്ച്ചയിൽ പഞ്ചായത്ത് യൂ.ഡി.എഫ് മെമ്പർമാരായ പി.ടി.എ റഹ്മാൻ, എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ കള്ളൻ തോട്, മൊയ്തു പിടികക്കണ്ടി, ഇ.പി വൽസല, റഫീഖ് കൂളിമാട്, വിശ്വൻ വെള്ളലശ്ശേരി, ഫസീല സലീം, ശിവദാസൻ ബഗ്ലാവിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live