കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച മൂന്ന് കോടി രൂപ ചെലവിലാണ് കെട്ടിടത്തിൻ്റെ പ്രവൃത്തി നടത്തിയിട്ടുള്ളത്.
മൂന്ന് നിലകളിലായി 21 ക്ലാസ് റൂമുകളും എല്ലാ നിലകളിലും ഇരുവശങ്ങളിലുമായി ടോയ്ലറ്റ് ബ്ലോക്കുകളും അടങ്ങിയ കെട്ടിടം മികച്ച സൗകര്യങ്ങളോടെയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപൽ മുഖ്യാതിഥിയായി. പി.ടി.എ റഹീം എം.എൽ.എ ശിലാഫലക അനാച്ഛാദനം നിർവഹിച്ചു.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ സുഹറാബി, ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി അശ്വതി, പെരുവയൽ പഞ്ചായത്ത് മെമ്പർ പി.എം ബാബു, കെ സജീഷ്കുമാർ, ടി കൃഷ്ണൻകുട്ടി, ചോലക്കൽ രാജൻ, പൊതാത്ത് മുഹമ്മദ് ഹാജി, സി രാജീവ്, ടി.ടി മെഹബൂബ് സംസാരിച്ചു.
പി.ടി.എ പ്രസിഡൻ്റ് എൻ.കെ യൂസഫ് ഹാജി സ്വാഗതവും ഹെഡ്മാസ്റ്റർ ടി.ഇ രവീന്ദ്രൻ നന്ദിയും പറഞ്ഞു.