ആർ.ഇ.സി സ്കൂളിലെ ലബോറട്ടറികൾ മുഖ്യമന്ത്രി
പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു
ആർ.ഇ.സി സ്കൂളിലെ ലബോറട്ടറികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ചാത്തമംഗലം ആർ.ഇ.സി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി സ്ഥാപിച്ച ലബോറട്ടറികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകളാണ് സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ളത്.
കുന്നമംഗലം നിയോജക മണ്ഡലത്തിൽ മികവിൻ്റെ കേന്ദ്രമായി ഉയർത്തിയ ആർ.ഇ.സി സ്കൂളിൽ കിഫ്ബി മുഖേന അനുവദിച്ച 5 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിലാണ് ലബോറട്ടറികൾ സ്ഥാപിച്ചിട്ടുള്ളത്.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ മുഖ്യാതിഥിയായി. ലബോറട്ടറികളുടെ ഉദ്ഘാടന ഫലകം പി.ടി.എ റഹീം എം.എൽ.എ അനാച്ഛാദനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ബ്ലോക്ക് മെമ്പർ പി ശിവദാസൻ നായർ, ഗ്രാമപഞ്ചായത്ത് മെമ്പർ പി സുബിത, പി.ടി.എ പ്രസിഡൻ്റ് എം.കെ പ്രജീഷ് കുമാർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പി.ആർ വിനേഷ്, എസ്.എം.സി ചെയർമാൻ കെ രാഘവൻ സംസാരിച്ചു. പ്രിൻസിപ്പൽ പി ജിജി സ്വാഗതവും ഹെഡ്മാസ്റ്റർ ടി അസീസ് നന്ദിയും പറഞ്ഞു.