അതിഥി തൊഴിലാളികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു.
അതിഥി തൊഴിലാളികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു.
കേരള എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയി സ്ക മൈഗ്രന്റ് സുരക്ഷാ പ്രൊജക്ട് മുക്കം സോൺ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ മൂത്തോ നമീത്തലിന്റെ നേത്യത്വത്തിൽ മുക്കം സോണിലെ നിർധനരായ അതിഥി തൊഴിലാളികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു. പ്രസ്തുത പരിപാടിയിൽ പ്രൊജക്ട് മാനേജർ അമിജേഷ് കെ.വി അധ്യക്ഷത വഹിച്ചു. കൗൺസിലർ നിധിൻ , M&EA രജിതാകുമാരി , മറ്റ് ഫീൽഡ് കോർഡിനേറ്റർമാരായ ഷിജു, ഷൈജ , ദിവ്യ, സന്ദീപ് എന്നിവരും പങ്കെടുത്തു. ഫീൽഡ് കോഡിനേറ്റർ മാരായ ഉണ്ണികൃഷ്ണന്റെയും ഷിജുവിന്റെയും അതിഥി തൊഴിലാളികളുടെ ഇടയിലുള്ള നിരന്തരമായ ഇടപെടലിന് മാനേജർ പ്രത്യേക അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തു.