Peruvayal News

Peruvayal News

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ പoനോപകരണ വിതരണവും പ്രതിഭകൾക്കുള്ള മെമൻ്റോ സമർപ്പണവും

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ പoനോപകരണ വിതരണവും പ്രതിഭകൾക്കുള്ള  മെമൻ്റോ സമർപ്പണവും


സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ പoനോപകരണ വിതരണവും പ്രതിഭകൾക്കുള്ള  മെമൻ്റോ സമർപ്പണവും

ഫറോക്ക്: 
ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി തൻമിയത്തുൽ ഇസ്ലാം അസോസിയേഷൻ ചാലിയം ഗവ: ഫിഷറീസ് എൽ പി സ്കൂളിലെ കുട്ടികൾക്കായി നൽകുന്ന ഡിജിറ്റൽ പഠനോപകരണ വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കും പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുമുള്ള  മെമൻ്റോ സമർപ്പണവും മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 
കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.അനുഷ അദ്ധ്യക്ഷത വഹിച്ചു. 
ബ്ലോക്ക് പഞ്ചായത്തംഗം ലുബൈന ബഷീർ, ഗ്രാമ പഞ്ചായത്തംഗം കെ.വി.അബ്ദുൾ ഖാദർ, പ്രിൻസിപ്പൽ എം വി സെയ്ദ് മുഹമ്മദ് ഹിസാമുദ്ദീൻ, ഉമ്പിച്ചി ഹാജി ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെൻറ് ജനറൽ സെക്രട്ടറി പി ബി ഐ മുഹമ്മദ് അഷറഫ്, ജോ. സെക്രട്ടറി പിബി ലിറാർ, വി കെ സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ എം ഹമീദലി ബെനെഫേഷൻ ക്ലബ്ബ് പ്രതിനിധി പി.വൈശാഖ്,ഫിഷറീസ് സ്കൂൾ പിടിഎ പ്രസിഡണ്ട് കെ.പി.ജലീൽ, എച്ച്എം ഇൻ ചാർജ് കെ.ആശ എന്നിവർ പ്രസംഗിച്ചു. പടം :ഉമ്പിച്ചി ഹാജി ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെൻ്റ് തൻമിയത്തുൽ ഇസ്ലാം അസോസിയേഷൻ ചാലിയം: ഗവ: ഫിഷറീസ് സ്കൂളിന് നൽകുന്ന ഡിജിറ്റൽ പഠനോപകരണങ്ങൾ മാനേജ്മെൻ്റ് കമ്മറ്റി ജനറൽ സെക്രട്ടറി പി.ബി ഐ മുഹമ്മദ് അഷറഫ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നൽകുന്നു.
Don't Miss
© all rights reserved and made with by pkv24live