ഈറോഡ് ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ്
ഈറോഡ് ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ്
മാവൂർ റോയൽ ഫുട്ബോൾ അക്കാഡമി ജേതാക്കളായി.
മാവൂർ.റോട്ടറി ക്ലബ്ബ് ഓഫ് ഈറോഡും ഈ റോഡ് യുണൈറ്റഡ് സ്പോർട്സ് ഓഫ് എജുക്കേഷൻ സെൻ്ററും സംയുക്തമായി തമിഴ്നാട്ടിലെ ഈറോഡിൽ വെച്ച് നടത്തിയ ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മാവൂർ റോയൽ ഫുട്ബോൾ അക്കാഡമി ജേതാക്കളായി. ഫൈനലിൽ എം.എസ്.യുണൈറ്റഡ് തഞ്ചാവൂരിനെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് പരാചയപ്പെടുത്തിയാണവർ വിജയകിരീടം സ്വന്തമാക്കിയത്. പന്ത്രണ്ട് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻ്റിൽ കേരളത്തിൽ നിന്നുള്ള ഏക ടീമായിരുന്നു റോയൽ ഫുട്ബോൾ അക്കാഡമി.മികച്ച കളിക്കാരനായി അമാൻ മുഹമ്മദിനേയും ഗോൾകീപ്പറായി പി.എം ബാസിൽ സമാനേയും (ഇരുവരും റോയൽ അക്കാഡമി മാവൂർ) തെരെഞ്ഞെടുത്തു. ഈ റോഡ് ഡിസ്ട്രിക് ഗവർണ്ണർ ഷൺമുഖ സുന്ദരം വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.