കുട്ടികളുടെ സമഗ്ര വിവരങ്ങൾ ശേഖരിക്കുന്ന സഹിതം പദ്ധതിക്ക് മാവൂർ GHSS ൽ തുടക്കമായി.
കുട്ടികളുടെ സമഗ്ര വിവരങ്ങൾ ശേഖരിക്കുന്ന സഹിതം പദ്ധതിക്ക് മാവൂർ GHSS ൽ തുടക്കമായി.
മാവൂർ:
വീടുകൾ സന്ദർശിച്ച് കുട്ടികളുടെ സമഗ്ര വിവരങ്ങൾ ശേഖരിക്കുന്ന പദ്ധതിക്ക് മാവൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ തുടക്കം കുറിച്ചു. "സഹിതം " എന്ന പേരിലുള്ളതാണ് സ്കൂൾ ആവിഷ്കരിച്ച തന്നത് പദ്ധതി.
സ്ക്കൂൾ അധ്യാപകർ, എസ്.ആർ.ജി ,പി ടി എ, സ്കൂൾ വികസന സമിതി എന്നിവർ ചേർന്ന് രൂപം നൽകിയ പദ്ധതി പ്രകാരമാണ് കുട്ടിയുടെ സമഗ്ര വിവരങ്ങൾ ശേഖരിച്ച് സഞ്ചിത രേഖ തയാറാക്കാൻ തീരുമാനിച്ചത്.
വിവരശേഖരണ പദ്ധതിയുടെ ഉദ്ഘാടനം
8 ആ തരം വിദ്യാർത്ഥി അമൽ മുഹ്സിൻ്റെ വീട്ടിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ നിർവഹിച്ചു.
'സഹിതം' സഞ്ചിത വിവര രേഖയുടെ പ്രകാശനവും
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് എൻ. സുരേഷ് അധ്യക്ഷത വഹിച്ചു. ഡയറ്റ് മുൻ സീനിയർ ലക്ചറർ വി. പരമേശ്വരൻ പദ്ധതി വിശദീകരിച്ചു. സീനിയർ അസിസ്റ്റന്റ് സി.കെ. അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക യു.സി. ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. ലേഖ നന്ദിയും പറഞ്ഞു. സി. മോനിഷ, പി.അബ്ദുസലാം
ബിഷർ അമീൻ വി.ടി.
ഷൈജ, കെ. റംലത്ത്, വി. റൈഹാനത്ത്
എന്നിവർ സംബന്ധിച്ചു.