കനത്ത മഴയിൽ മണ്ണിടിഞ്ഞ പ്രദേശത്തെ ദുരിതബാധിതർക്ക് സഹായം നൽകുക
കനത്ത മഴയിൽ മണ്ണിടിഞ്ഞ പ്രദേശത്തെ ദുരിതബാധിതർക്ക് സഹായം നൽകുക
കുന്നമംഗലം :
കനത്ത മഴയിൽ മണ്ണിടിഞ്ഞ പ്രദേശങ്ങൾ വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ ഇ.പി. അൻവർ സാദത്തിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കേടുപാടുകൾ സംഭവിച്ച പ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്ത് അധികൃതരും, റവന്യു ഡിപ്പാർട്ട്‌മെന്റും അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം മീഡിയ സെക്രട്ടറി എൻ. ദാനിഷ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ, വാർഡ് കമ്മിറ്റി ട്രഷറർ ഇ. അമീൻ എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.