കെ എസ് ടി യു സംസ്ഥാന കമ്മറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച സാംസ്കാരിക സാഹിത്യ സദസ്സ് ഡോ.അബ്ദുസ്സമദ് സമദാനി എം പി ഉദ്ഘാടനം ചെയ്തു.
സമൂഹത്തെ വർഗ്ഗീയവൽക്കരിച്ച് ഭിന്നിപ്പിക്കുന്നവർക്കെതിരെ ജാഗ്രത വേണം: സമദാനി
കോഴിക്കോട്:
സമൂഹത്തെ നവീകരിച്ച പൂർവ്വസൂരികളായ മഹാരഥൻമാരെ മറക്കുന്ന കാലഘട്ടമാണിത്. നമ്മെ നവീകരിച്ചത് എന്തോ അത് മറക്കാതിരിക്കുക. രണ്ടു പ്രളയകാലത്ത് നമ്മളുടെ കൂട്ടായ്മ ജനങ്ങൾ കണ്ടതാണ് ഇത് മറച്ചുവെക്കുന്നവരാണ് പച്ചയായ വർഗ്ഗീത പ്രചരിപ്പിക്കുന്നത്. വർഗ്ഗീയവൽക്കരത്തിനെതരെ അധ്യാപകർ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ഡോ.അബ്ദുസ്സുദ് സമദാനി എം പി ആവശ്യപ്പെട്ടു. കെ എസ് ടി യു സംസ്ഥാന കമ്മറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച
സാംസ്കാരിക- സാഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് എ സി അത്താവുള്ള അധ്യക്ഷത വഹിച്ചു. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ജനാധിപത്യം സമീപ ഭാവിയിൽ വരും.നീതിയും നിയമവും ജനവിരുദ്ധവിരുദ്ധമാകുമ്പോൾ ജനങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യം വരും. കോവിഡ് വൈറസിനെ പ്രതിരോധിച്ചവർക്ക് ഫാസിസ്റ്റ് എന്ന വൈറസിനേയും പ്രതിരോധിക്കാൻ കഴിയുമെന്നും പ്രമുഖ സാഹിത്യകാരൻ പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
അധ്യാപകർ വിദ്യാർത്ഥികളെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നവരാണ്.
'ഗു' ഇരുട്ടിനെയും 'രു'വെളിച്ചത്തേയും സൂചിപ്പിക്കുന്നു. രാജ്യത്ത് ഏത് ഫാസിസ്റ്റ് വന്നാലും മനുഷ്യരെ അകറ്റാൻ ആത്യന്തികമായി അവർക്ക് കഴിയില്ല. നാർക്കോട്ടിക്ക് ജിഹാദ് പ്രയോഗം കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ല. ക്രിമിനലുകളെ മതത്തിന്റെ പേരിൽ വിളിക്കുന്നതും ശരിയല്ല. ഭയാനകമായ രീതിയിൽ ഫാസിസ്റ്റുകൾ രാജ്യത്തെ വിഭജിച്ചു കൊണ്ടിരിക്കുകയാണെന്നും ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം സി മായിൻഹാജി മുഖ്യ പ്രഭാഷണം നടത്തി.ഫൈസൽ എളേറ്റിൽ, റഹ്മാൻ കിടങ്ങയം, ഫൈസൽ മുഴിക്കൽ, ഇ ടി റിഷാദ്, എം എം ജിജുമോൻ, ടി എ നിഷാദ്, എ ഷാനവാസ്, ജെ ജമീൽ, എസ് ശിഹാബുദ്ദീൻ പ്രസംഗിച്ചു.