കുന്നമംഗലം ബസ് സ്റ്റാൻഡും പെരിങ്ങളം അങ്ങാടിയും അണുവിമുക്തമാക്കി എൻ എസ് എസ് വോളൻ്റിയേഴ്സ്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നമംഗലം ബസ് സ്റ്റാൻഡും പരസരവും കുന്നമംഗലം പെരിങ്ങളം റൂട്ടിലെ ബസ് സ്റ്റോപ്പുകളും പെരിങ്ങളം അങ്ങാടിയും അണുവിമുക്തമാക്കാക്കി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ എസ് എസ് വോളൻ്റിയേഴ്സ്. ഞായറാഴ്ച ലോക്ഡൗണിൻ്റെ ഭാഗമായി വിജനമായ ബസ് സ്റ്റോപ്പും പരിസരവും എൻ എസ് എസ് വോളൻ്റിയേഴ്സായ അക്ഷയ്, ഭഗത് ,നിയാസ്, സിയാദ്, അഭിജിത്ത്, ഷഫാഖ് എന്നിവരുടെ നേതൃത്വത്തിലാണ് അണുവിമുക്തമാക്കിയത്..