ഞായറാഴ്ച ലോക്ക്ഡൗണിൽ കുടുങ്ങിപോയവർക്ക് കോഴിക്കോട് ടൗണിൽ ഭക്ഷണം വിതരണം ചെയ്ത് പെരിങ്ങളം എൻ എസ് എസ് വളണ്ടിയർമാർ
ഞായറാഴ്ച ലോക്ക്ഡൗണിൽ കുടുങ്ങിപോയവർക്ക് കോഴിക്കോട് ടൗണിൽ ഭക്ഷണം വിതരണം ചെയ്ത് കോഴിക്കോട് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് വിദ്യാർത്ഥികൾ. പാളയം, മിഠായിതെരുവ്, ബീച്ച്, സരോവരം, പുതിയ സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് അതിഥി തൊഴിലാളികൾക്കും കടത്തിണ്ണയിൽ കഴിഞ്ഞവർക്കും ദീർഘദൂരയാത്രക്കാർക്കും വിദ്യാർത്ഥികൾ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണ പൊതികൾ വിതരണം ചെയ്തത്. എൻ എസ് എസ് വോളൻ്റിയർ ലീഡർമാരായ പുണ്യയുടെയും അനിരുദ്ധിൻ്റെയും നേത്യത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്ഷണപ്പൊതികൾ ശേഖരിച്ച് വാഹനത്തിലാക്കി വിതരണം ചെയ്തത്. എൻ എസ് എസ് വളണ്ടിയർമാരായ അഭയ് ശ്രീയീഷ്, ആർദ്രശ എന്നിവർ പങ്കെടുത്തു.