ആൾ ഇന്ത്യ യൂണിവേഴ്സിറ്റി ഫുട്ബോളിൽ ജേതാക്കളായ
കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമംഗം ടൂർണ്ണമെൻ്റിലെ മികച്ച സ്ട്രൈക്കറായി തെരഞ്ഞെടുക്കപ്പെട്ട മിഷാലിനെ പെരുവയൽ ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു.
ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഒ.എം നൗഷാദ് ഉപഹാരം സമർപ്പിച്ചു. ഉനൈസ് അരീക്കൽ, സലീം ടി.കെ, അൻസാർ പെരുവയൽ, ശമീർ പി.കെ, അനീസ് അരീക്കൽ, സൈഫുദ്ധീൻ എൻ.പി, അനസ് എ.പി, ജലീസ് കെ.സി സംബന്ധിച്ചു