പരിസ്‌ഥിതി ദിനത്തിലേക്ക് ഇരുപതിനായിരം തൈകൾ പെരുമണ്ണ പഞ്ചായത്ത് ഉല്പാദിപ്പിക്കും
പെരുമണ്ണ ഗ്രാമ പഞ്ചായത്തിൽ പരിസ്‌ഥിതി ദിനത്തിലേക്ക് വൃക്ഷ തൈകൾ വിതരണം ചെയ്യുന്നതിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ സോഷ്യൽ ഫോറസ്ട്രിയുമായി സംയോജിച്ചു നഴ്‌സറി ഒരുക്കുന്നത്.ചെറുനാരങ്ങ, പേര,നെല്ലി,സീത പഴം,മാതളം,ബദാം,നീരമരുത്,മന്ദാരം തുടങ്ങി ഇരുപതിനായിരം തൈകളാണ് ഉത്പാദിപ്പിക്കുന്നത്.
പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഫാമിലി ഹെൽത്ത് സെന്റർ കോമ്പൗണ്ടിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ നഴ്‌സറിക്കുള്ള ബെഡ് ഒരുക്കുന്നത്.437 തൊഴിൽ ദിനങ്ങളിലായി 230000 രൂപയാണ് ഈ പദ്ധതിക്കായി തൊഴിലുറപ്പ് പദ്ധതിയിൽ നീക്കി വെച്ചിരിക്കുന്നത്.
നഴ്‌സറിയിൽ വിത്തീടൽ കർമ്മം ഇന്ന് ബഹു.പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് നിർവഹിച്ചു.തൊഴിലുറപ്പ് പദ്ധതി എൻജിനിയർ വി.മജ്‌നാസ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ ചടങ്ങിന് അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ, എം എ പ്രതീഷ്,ദീപ കാമ്പുറത്ത്,കൃഷി ഓഫീസർ ശ്യാം ദാസ്,മെഡിക്കൽ ഓഫീസർ രേഖ, മറ്റു ജനപ്രതിനിധികൾ,തൊഴിലുറപ്പ് തൊഴിലാളികൾ,പദ്ധതി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.