പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നു
പെരുമണ്ണ:
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ - സി.ഡി.എസ് സത്യപ്രതിജ്ഞ ചടങ്ങ് പഞ്ചായത്ത് ഹാളിൽ കോവിഡ് പ്രേട്ടോക്കോൾ പ്രകരം നടന്നു. റിട്ടേണിങ് ഓഫീസർ അനിൽകുമാർ സത്യപ്രതിജ്ഞ ച്ചെല്ലി കെടുത്തു. ഇ കെ സുമ ചെയർ പേഴ്സണായും പി കെ സ്മിത വൈസ് ചെയർ പേഴ്സണായും തിരഞ്ഞെടുത്തു. 18 വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത സിഡിഎസ് മെമ്പർമാരും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, വൈസ്പ്രസിഡണ്ട് സി. ഉഷ, വാർഡ് മെമ്പർമാർ , സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ മുൻ സിഡിഎസ് അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.