വാർത്ത: എം കെ കായലം
Date:20-02-2022
ക്രിയാത്മക യുവത്വം ഫജ്ർ ക്ലബ്ബിലൂടെ സാധ്യമാകും:
ടി മൊയ്തീൻ കോയ
പെരുവയൽ:
കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് കമ്മറ്റി തുടങ്ങി വെച്ച ഫജ്ർ യൂത്ത് ക്ലബ്ബ് ജില്ലയിൽ സജീവമായി നടക്കുന്നുണ്ടെന്നും ഇതിലൂടെ ക്രിയാത്മക യുവതയെ വാർത്തെടുക്കാൻ സാധിക്കുമെന്നും മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.മൊയ്തീൻകോയ പറഞ്ഞു.
ഫജ്ർ യൂത്ത് ക്ലബ്ബിൻ്റെ പെരുവയൽ പഞ്ചായത്ത് തല സംഗമം കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം .
ഉറക്കമൊഴിച്ച് സോഷ്യൽ മീഡിയയിൽ ലയിച്ചിരിക്കുന്ന വർത്തമാന കാല യുവതയെ നേരത്തെ ഉറങ്ങി പുലർച്ചെ എഴുന്നേൽക്കുന്നവരാക്കി മാറ്റൽ ശ്രമകരമായ ദൗത്യമാണെന്നും എന്നാൽ ഫജ്ർ ക്ലബ്ബിലൂടെ ഇത് ഏറെക്കുറെ സാധ്യമായിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു.
യാസർ പുവ്വാട്ടുപറമ്പ് അധ്യക്ഷത വഹിച്ചു.
ടി പി മുഹമ്മദ് ,പൊതാത്ത് മുഹമ്മദ് ഹാജി ,മുളയത്ത് മുഹമ്മദ് ഹാജി ,മുജീബ് റഹ്മാൻ ഇടക്കണ്ടി ,പി.കെ ഷറഫുദ്ധീൻ ,എം പി സലീം കുറ്റിക്കാട്ടൂർ ,മുഹമ്മദ് കോയ കായലം ,ഹാരിസ് പെരിങ്ങൊളം ,നുഹ്മാൻ കെ.എം ,ഫസൽ മുണ്ടോട്ട് ,സാബിത്ത് പെരുവയൽ ,
ശഫീഖ് കായലം ,ഷാഹുൽ ഹമീദ് കീഴ്മാട് ,
അൽത്താഫ് എ.എം ,സംസാരിച്ചു
പി സി അബൂബക്കർ ആരോഗ്യ-യോഗ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .


