ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദി കോഴിക്കോടും, കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ & മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രതിഭാ പുരസ്കാരങ്ങൾക്ക് സാഹിത്യകാരന്മാരായ കെ.വി.മോഹൻകുമാർ, വി.ആർ.സുധീഷ് എന്നിവരെ തിരഞ്ഞെടുത്തു.
മികച്ച നോവൽ: ഭ്രമണം (നോവലിസ്റ്റ് - ബേപ്പൂർ മുരളീധര പണിക്കർ), സാമൂഹ്യ പ്രസക്തിയുള്ള ഓർമ്മക്കുറിപ്പുകൾ: പുത്തോലയും കരിയോലയും (ഗ്രന്ഥകാരൻ - പ്രസാദ് കൈതക്കൽ).
പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക പുരസ്കാരങ്ങൾക്ക് മഞ്ചേരി ഗവണ്മെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്ക്കൂളിലെ അധ്യാപികയായ റസീന കെ (പ്രണയകവിതകൾ - ആത്മായനങ്ങൾ/ചുനപൊള്ളിയ വാക്കുകൾ), ഷിജിത് പേരാമ്പ്ര (കഥാസമാഹാരം - മൈമൂന) എന്നിവരും അർഹരായി.
10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരങ്ങൾ 2022 മെയ് 14 ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മന്ത്രി എ.കെ.ശശീന്ദ്രൻ, ഡോക്ടർ എം.പി.അബ്ദുസ്സമദ് സമദാനി എം.പി., മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സമ്മാനിക്കുമെന്ന് എയറോസിസ് കോളേജ് എം.ഡി. ഡോക്ടർ ഷാഹുൽ ഹമീദും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദി ചെയർമാൻ റഹിം പൂവാട്ടുപറമ്പും അറിയിച്ചു.