പൂനൂർ ജി എം യു പി സ്കൂളിൽ ഫിനിക്സ് കായിക ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന നാൽപ്പത്തിഅഞ്ച് ദിന വോളിബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.
സമാപന പരിപാടിയുടെ ഉദ്ഘാടനം മുൻ ഇന്ത്യൻ വോളിബോൾ താരം എം സുജാത നിർവഹിച്ചു. തന്റെ കായികാനുഭവങ്ങൾ പങ്ക് വെച്ചത് കുട്ടികളെ ഏറെ ആവേശം കൊള്ളിച്ചു. ഇത്തരത്തിലുള്ള പരിശീലന ക്യാമ്പുകളിൽ തുടർന്നും പങ്കെടുക്കാൻ നിർദ്ദേശം നൽകി. സുബൈർ താനിയുള്ളതിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റർ ഡിക്ട മോൾ പരിശീലകൻ സുധീഷ് മുസ്റ്റർക്ക് ഉപഹാരം നൽകി. ഇ ശശീന്ദ്രദാസ്, കെ രജീഷ് ലാൽ,ടിവി ജൈനി,ടി കെ ബുഷ്റമോൾ, സുജിത, കെ കെ അബ്ദുൽ കലാം, എം അബ്ദുൽ നാസിർ തുടങ്ങിയവർ സംസാരിച്ചു.