Peruvayal News

Peruvayal News

വിരഹ വേദനയോടെ ഗുരുനാഥന് വിദ്യാർത്ഥികൾ യാത്രയയപ്പ് നൽകി


വിരഹ വേദനയോടെ ഗുരുനാഥന് വിദ്യാർത്ഥികൾ യാത്രയയപ്പ് നൽകി

 കോഴിക്കോട്:
 കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും റിട്ടയർമെന്റ് ചെയ്യുന്ന ഈ ഫാത്തിമ ടീച്ചർക്ക് 2021 22 ബാച്ചിലെ എസ്എസ്എൽസി വിദ്യാർഥികൾ വിരഹ വേദനയോടുകൂടി യാത്രയയപ്പ് നല്കി. 

1988 നവംബർ 5 മുതൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ലീവ് വേക്കൻസിയിൽ പ്രവേശിക്കുകയും  എന്നാൽ 1989 മുതൽ സ്ഥിരം പോസ്റ്റിലേക്ക് നിയോഗിക്കപ്പെട്ട ഈ ഫാത്തിമ ടീച്ചർ ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിൽ അധ്യാപനം നടത്താൻ സാധിച്ചു. ബയോളജി ആയിരുന്നു ടീച്ചറുടെ മുഖ്യവിഷയം.
 

ഒരു മരത്തിൽ നിന്നും പഴുത്ത ഇല വീഴുമ്പോൾ പച്ചയില ഒരിക്കലും ചിരിക്കാറില്ല. കാരണം പച്ചയിലക്കും നാളെ ഇതേ അവസ്ഥ തന്നെയാണ് വരാനുള്ളത്. വിദ്യാർഥികൾക്കും സഹപ്രവർത്തകർക്കും ഒരുപാട് ഇഷ്ടമായിരുന്നു ഈ ഫാത്തിമ ടീച്ചറെ.
 സ്നേഹത്തോടെയുള്ള ആ തലോടലും സഹപ്രവർത്തകരോടുള്ള സമീപനവും പറഞ്ഞറിയിക്കാൻ പറ്റാത്ത രീതിയിൽ ആയിരുന്നു. പുഞ്ചിരിച്ചുകൊണ്ടല്ലാതെ സഹപ്രവർത്തകരോട് സംസാരിച്ചിട്ടില്ല.


 ഇന്ന് സ്കൂൾ വിട്ടതിനു ശേഷം വിദ്യാർത്ഥികൾ സ്വന്തം ഗുരുനാഥന് വളരെ വിരഹ ത്തോടുകൂടി ഒരു യാത്രയയപ്പ് നൽകി.
 സ്കൂൾ ഹെഡ്മാസ്റ്റർ വി കെ ഫൈസൽ സാറിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ എല്ലാം തന്നെ സംഘടിപ്പിച്ചിട്ടുള്ളത്.


 സ്റ്റാഫ് സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദ്, ഹസീന ടീച്ചർ, വഹീദ ടീച്ചർ, ശ്രീജ ടീച്ചർ, കെട്ടി ഹസീന ടീച്ചർ, എ കെ അഷ്റഫ്, പി സ്മിത, തുടങ്ങിയവരും ഈ ചടങ്ങിന് സാക്ഷ്യംവഹിച്ച വരാണ്.
 വിദ്യാർഥികൾക്ക് ഒട്ടുംതന്നെ ഇഷ്ടമില്ല ടീച്ചർ വിടപറയുന്നത്.
 ഒരു കുട്ടിയുടെ ആദ്യത്തെ പാഠശാല മാതാപിതാക്കളാണ് എങ്കിൽ പിന്നീടുള്ള വിദ്യാഭ്യാസം സ്കൂൾതലത്തിൽ ആണ്. ഫാത്തിമ ടീച്ചറെ പോലുള്ളവർ സ്കൂളിൽ നിന്നും വിട പറയുമ്പോൾ അത് വിദ്യാർഥികൾക്ക് മാത്രമല്ല സഹപ്രവർത്തകർക്കും തീരാനഷ്ടം തന്നെയാണ്.

 ഏറ്റവും സന്തോഷ പൂർണ്ണമായ റിട്ടയർമെന്റ് ജീവിതം നയിക്കാൻ കഴിയട്ടെ എന്നുള്ളത് ആശംസ പ്രസംഗത്തിലൂടെ അധ്യാപകരും വിദ്യാർത്ഥികളും ആശംസിച്ചു.
 സ്കൂളിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ ഫാത്തിമ ടീച്ചർക്ക് കഴിഞ്ഞിട്ടുണ്ട്.
 വിദ്യാർഥികളെ പഠിപ്പിക്കൽ മാത്രമല്ല ഒരു മാതാവിന്റെ സ്ഥാനം കൂടി ടീച്ചർ സ്കൂളിൽ നിറവേറ്റി പോന്നു.
 ഈ ഫാത്തിമ ടീച്ചർക്ക് സർവ്വശക്തനായ നാഥൻ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്നുള്ളത് ആശംസ പ്രസംഗത്തിലൂടെ  വിദ്യാർത്ഥികളും മറ്റു സഹപ്രവർത്തകരും ആശംസിച്ചു.
 വേദനകളെല്ലാം തന്നെ ഉള്ളിലൊതുക്കി കൊണ്ട് ഈ ഫാത്തിമ ടീച്ചർ ചടങ്ങിൽ മറുപടി പ്രസംഗം നടത്തി 
Don't Miss
© all rights reserved and made with by pkv24live