Peruvayal News

Peruvayal News

ലോക വൃക്കദിനമായ മാര്‍ച്ച് 10ന് സന്ദേശവുമായി കോഴിക്കോട് ബീച്ചില്‍ പട്ടംപറത്തല്‍ സംഘടിപ്പിച്ചു.

ലോക വൃക്കദിന സന്ദേശവുമായി പട്ടംപറത്തൽ

കോഴിക്കോട്: 
ലോക വൃക്കദിനമായ മാര്‍ച്ച് 10ന് സന്ദേശവുമായി കോഴിക്കോട് ബീച്ചില്‍ പട്ടംപറത്തല്‍ സംഘടിപ്പിച്ചു. ഇഖ്‌റ ഹോസ്പിറ്റല്‍, ഇഖ്‌റ അക്കാദമി, ഇഖ്‌റ കിഡ്‌നി കെയര്‍ എന്നിവര്‍ സംയുക്തമായി വണ്‍ ഇന്ത്യ കൈറ്റ് ടീമുമായി സഹകരിച്ചാണ് ഭീമന്‍ പട്ടങ്ങള്‍ പറത്തിയത്. 

ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. പി.സി അന്‍വര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇഖ്‌റ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുഹമ്മദ് ജസീല്‍ എന്‍., വണ്‍ ഇന്ത്യ കൈറ്റ് ടീം പ്രതിനിധികളായ അബ്ദുല്ല മാളിയേക്കല്‍, അബ്ബാസ് കളത്തിൽ, അഡ്വ. ഷമീം പക്സാൻ, ആർ ജയന്ത് കുമാർ, സാഗർ ദാസ്, ഇഖ്‌റ അക്കാദമി പ്രിന്‍സിപ്പല്‍ റംസി ഇ.കെ, ഫൈസല്‍ ബാബു എന്നിവര്‍ സംസാരിച്ചു. പൊതുജനങ്ങളും വിദ്യാര്‍ത്ഥികളുമായി 200ലധികം പറത്തലില്‍ പങ്കെടുത്തു. 

കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന വൃക്കദിനത്തിന്റെ ഭാഗമായുള്ള പരിപാടിയുടെ തുടര്‍ച്ചയാണ് പട്ടംപറത്തല്‍. വിവിധ കോളജുകളില്‍ ബോധവത്കരണ ക്ലാസുകള്‍, പൊതുജനങ്ങള്‍ക്കുള്ള ബോധവത്കരണപരിപാടികള്‍, പോസ്റ്റര്‍ പ്രദര്‍ശനം, മൈമിംഗ് എന്നിവ സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസ്സുകള്‍ക്ക് ഡോ. ജ്യോതിഷ് ഗോപിനാഥ്, ഡോ. അരവിന്ദ് കൃഷ്ണകുമാര്‍, ഡോ. ഷബ്ന സുലൈമാൻ എന്നിവര്‍ നയിച്ചു.
Don't Miss
© all rights reserved and made with by pkv24live