Peruvayal News

Peruvayal News

മാർച്ച് 28-29 തിയ്യതികളിൽ നടക്കുന്ന രാജ്യവ്യാപക പണിമുടക്ക് വിജയിപ്പിക്കുന്നതിനു വേണ്ടി പെരുവയലിൽ സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ സംഘടിപ്പിച്ചു

രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ.. 

മാർച്ച് 28-29 തിയ്യതികളിൽ നടക്കുന്ന രാജ്യവ്യാപക പണിമുടക്ക് വിജയിപ്പിക്കുന്നതിനു വേണ്ടി പെരുവയലിൽ 
സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ സംഘടിപ്പിച്ചു 

രാജ്യത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ.. 
കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി - കർഷക-ജനദ്രോഹ നയങ്ങൾക്കെതിരായി മാർച്ച് 28-29 തിയ്യതികളിൽ നടക്കുന്ന രാജ്യവ്യാപക പണിമുടക്ക് വിജയിപ്പിക്കുന്നതിനു വേണ്ടി പെരുവയലിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ കൺവെൻഷൻ സി.ടി.സുകുമാരൻ (AITUC) ഉൽഘാടനം ചെയ്തു. രവികുമാർ പനോളി (INTUC), സന്തോഷ് പുത്തലത്ത് (CITU), അനിൽകുമാർ.എ പി (AITUC) വിനോദ് എള വന (INTUC) ദിലീപ് കുമാർ (CITU) ബാബു.വി (CITU) എന്നിവർ സംസാരിച്ചു. T.C. മുഹമ്മത് (STU) അദ്ധ്യക്ഷത വഹിച്ചു.G. T.സുബ്രഹ്മണ്യൻ (CITU) സ്വാഗതവും ഖാദർകുട്ടി നന്ദിയും പറഞ്ഞു '
Don't Miss
© all rights reserved and made with by pkv24live