കെ.എസ്.ടി.എ മുപ്പത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനം ആചരിച്ചു.
പെരുമണ്ണയിൽ വച്ച് നടന്ന
റൂറൽ സബ്ജില്ലാ തല പരിപാടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.എസ് സ്മിജ ഉദ്ഘാടനം ചെയ്തു . പ്രതിഭ കെ.ബി അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.ഷാജി പതാക ഉയർത്തി.
എൻ. അജയകുമാർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി രാജേഷ്.ആർ സ്വാഗതവും ട്രഷറർ ഷിജു എൻ നന്ദിയും പ്രകാശിപ്പിച്ചു.