ജവഹർ അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻ്റ്:
റഷീദ വെഡ്ഡിംഗ്സ് എടവണ്ണപ്പാറ ഫൈനലിൽ.
മാവൂർ:
ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും അരിയാപറമ്പത്ത് പരശുരാമൻ മെമ്മോറിയൽ റണ്ണറപ്പിനും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ റഷീദ വെഡ്ഡിംഗ്സ് എടവണ്ണപ്പാറ ഫൈനലിൽ കടന്നു.
ഫൈറ്റേഴ്സ് കൊടിയത്തൂരിനെ ഏകപക്ഷീയമായ രണ്ട് ഗേളുകൾക്ക് പരാജയപ്പെടുത്തി. റഷീദക്ക് വേണ്ടി നിസാമും ഫഹീമും ഓരോ ഗോൾ വീതം നേടി.ടാസ്ക് തെങ്ങിലക്കടവ് പ്രസിഡണ്ടും സാമൂഹ്യ പ്രവർത്തകനുമായ പി.ടി.അബ്ദുൽ അസീസ് കളിക്കാരുമായി പരിചയപ്പെട്ടു. ഇന്ന് (ശനി) അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ ജവഹർ മാവൂർ കോസ്‌മോസ് തിരുവമ്പാടിയെ നേരിടും. മത്സരം രാത്രി 8 30ന്.
