മാവൂർ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സാരഥികൾക്ക് കുറ്റിക്കടവിൽ പ്രൗഢോജ്വല സ്വീകരണം നൽകി.
കുറ്റിക്കടവ് മഹല്ല്- മദ്റസാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ 24 വർഷമായി കുറ്റിക്കടവ് മദ്റസ സ്വദ്ർ മുഅല്ലിമും കൂടിയായ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ റഷീദ് ഫൈസി ഉൾപ്പടെയുള്ള നേതാക്കളെ മുസ് ലിം ലീഗ് ഓഫീസ് പരിസരത്തുനിന്നും ദഫ് സംഘത്തിന്റെ അകമ്പടിയോടെ സമ്മേളനഗരിയിലേക്ക് സ്വീകരിച്ചാനയിച്ചു. സ്വീകര കരണ സമ്മേളനം സംസ്ഥാന ട്രഷറർ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയർമാനും മഹല്ല് സെക്രട്ടറിയുമായ മങ്ങാട്ട് അബ്ദു റസാഖ് അധ്യക്ഷനായി. ശാഖാ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികളുടെ പ്രത്യേക ഉപഹാരങ്ങൾ ചടങ്ങിൽ സമർപ്പിച്ചു. മുദരിസ് അബ്ദുറഹിമാൻ ദാരിമി ചീക്കോട് മുഖ്യപ്രഭാഷണം നടത്തി.
കെ.എ റഷീദ് ഫൈസി വെള്ളായിക്കോട്, ഫഖ്റുദ്ദീൻ തങ്ങൾ, സംസ്ഥാന സെക്രട്ടറി ഒ.പി അഷ്റഫ് മൗലവി, സെക്രട്ടറിയേറ്റ് അംഗം അബൂബക്കർ യമാനി എന്നിവരെ മഹല്ല് പ്രസിഡന്റ് പി.പി അബു ഹാജിയുടെ നേതൃത്വത്തിൽ ആദരിച്ചു. യോഗത്തിൽ ആർ.വി അബ്ബാസ് ദാരിമി, എൻ.കെ ബഷീർ ഹാജി, ആർ.വി കുട്ടി ഹസൻ ദാരിമി, എൻ.കെ അസീസ്, മുഹമ്മദ് കുട്ടി ഹൈത്തമി, കെ.എം.എ റഹ്മാൻ ചെറൂപ്പ, ഒ.സി ഉസ്സൻ, കെ.എം ബഷീർ, ടി.എം മുഹമ്മദ്, ആർ.വി സലീം, ഇ. അഫ്സൽ, കെ.എം നിഹാൽ, അബൂ താഹിർ, സഫ് വാൻ, അർഷാദ്, ഷാമിൽ, ജുനൈദ്, ഫായിസ്, മദ്റസാ സെക്രട്ടറി പി.പി നാസർ, ഒ.സി അബുദു റഹിമാൻ ഹാജി സംബന്ധിച്ചു.
