Peruvayal News

Peruvayal News

വിദ്യാർത്ഥി കർഷകനുള്ള അവാർഡ് ഏറ്റു വാങ്ങി മുഹമ്മദ് അഫ്നാൻ

വിദ്യാർത്ഥി കർഷകനുള്ള അവാർഡ് ഏറ്റു വാങ്ങി മുഹമ്മദ് അഫ്നാൻ



മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡിന്  ബാലുശ്ശേരി മർകസ് പബ്ലിക് സ്കൂളിലെ ആറാം തരം വിദ്യാർത്ഥി മുഹമ്മദ് അഫ്നാൻ അർഹനായി. കൃത്യമായ കാഴ്ചപ്പാടും ഉത്സാഹവും കൊണ്ട് നേടിയെടുത്ത ഈ അംഗീകാരത്തിന് മർകസ് പബ്ലിക് സ്കൂൾ അധികൃതരും, ബാലുശ്ശേരി കൃഷിഭവനിലെ ഉദ്യോഗസ്ഥരും, രക്ഷിതാക്കളും നല്ല സഹകരണമാണ് നൽകിയത്. കേവലം കൃഷിചെയ്യുക എന്നതിലുപരി വെള്ളവും,വളവും നൽകേണ്ട സമയത്ത് നൽകി കീടങ്ങളെ തുരത്തി സംരക്ഷിക്കാൻ അഫ്നാൻ പഠിച്ചു എന്നതാണ് സന്തോഷകരം. കൃഷിഭവൻ ഓഫീസർ ശ്രീമതി വിദ്യയുടെ പ്രത്യേക താൽപര്യവും, ശ്രദ്ധയും ഉണ്ടായിരുന്നതിനാൽ കൃഷിക്ക് കൂടുതൽ താൽപര്യം കാണിക്കാൻ അവന് പ്രചോദനമായി. കേരള സർക്കാർ സംരംഭമായ  കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജില്ലയിലെ മികച്ച വിദ്യാർത്ഥി കർഷകനുള്ള  അവാർഡിന്  നോമിനേഷൻ നൽകുന്നതിനും ഈ മിടുക്കനെ തെരഞ്ഞെടുക്കാൻ കാരണമായത് അവൻറെ കൃഷിയോടുള്ള  അടങ്ങാത്ത  താൽപര്യമായിരുന്നു. തൻ്റെ വീട്ടിലെ ഇരുന്നൂറോളം വരുന്ന ഗ്രോബാഗുകളിലായി വെണ്ട,പയർ, വഴുതിന,പച്ചമുളക്, മത്തൻ,ചീര, തക്കാളി തുടങ്ങിയ പച്ചക്കറി വിത്തുകളും കൈകളുമായി മുറ്റം നിറഞ്ഞു നിൽക്കുന്ന കാഴ്ച മനോഹരമാണ് ആണ് . ജില്ലാ കൃഷി വകുപ്പ് അധികൃതരും പഞ്ചായത്ത് കൃഷിവകുപ്പിൻ്റെയും സാന്നിധ്യത്തിൽ ഒന്നാം വിളവെടുപ്പ് കഴിഞ്ഞു.രണ്ടാം ഘട്ട വിളവെടുപ്പിന് കാത്തിരിക്കുന്നതിനിടയിലാണ് അവാർഡ് മുഹമ്മദ് അഫ്നാനെ തേടിയെത്തിയത്. തൻ്റെ വിദ്യാലയമായ സ്കൂളിൽ 'സ്കൂൾ പച്ചക്കറിത്തോട്ടം' ലഭിച്ചതിൻ്റെ പിന്നിലും മുഹമ്മദ് അഫ്നാൻ്റെ നിരന്തരമായ ഇടപെടൽ ഉണ്ടായിരുന്നു. വിഷ രഹിത പച്ചക്കറി പ്രചരിപ്പിക്കാൻ ഉള്ള കാർഷിക ബോധവും തിരിച്ചറിവും നേടുന്ന തലമുറയെ സ്വപ്നം കാണുന്ന ഇത്തരം പദ്ധതികൾ സമൂഹത്തിനും വലിയ പ്രതീക്ഷ നൽകുന്നു .  

 കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ മാർച്ച് 8 ചൊവ്വാഴ്ച രാവിലെ നടന്ന അവാർഡ് ദാന ചടങ്ങിൽ മുഹമ്മദ് അഫ്നാൻ അവാർഡ് ഏറ്റുവാങ്ങി.അവാർഡ് വാങ്ങിയ ശേഷം രക്ഷിതാക്കളോടൊപ്പം മർകസിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വരവേൽപ്പും പുതിയ ഊർജ്ജം ലഭിക്കുന്നതായി.
Don't Miss
© all rights reserved and made with by pkv24live