വിദ്യാർഥികളുടെ യാത്രാ കൺസെഷൻ നാണക്കേടെന്ന് ഗതാഗത മന്ത്രി മാപ്പ് പറയണം - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
മാവൂർ:
യാത്രാ കൺസെഷൻ നൽകുന്നത് വിദ്യാർഥികൾക്ക് നാണക്കേട് ആണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന വിദ്യാർഥികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും, പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി മാവൂരിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. യാത്രാ കൺസെഷൻ മുതലാളിമാരുടെ ഔദാര്യം കണക്കെ പെരുമാറുന്ന ബസ് ഉടമകളുടെ സ്വരമാണ് ആന്റണി രാജുവിന്റേതും. യാത്രാ കൺസെഷൻ മുതലാളിമാരുടെയോ ഭരണകൂടത്തിന്റെയോ ഔദാര്യമല്ല, മറിച്ചു വിദ്യാർഥികളുടെ അവകാശമാണന്ന് മന്ത്രി മനസിലാക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ല സെക്രട്ടറി മുസ്അബ് പെരിങ്ങോളം, മണ്ഡലം അസി. കൺവീനർ നൂറുദ്ദീൻ ചെറൂപ്പ, ഷാദ് കുറ്റിക്കാട്ടൂർ എന്നിവർ നേതൃത്വം നൽകി.