ജനകീയ സ്റ്റോർ വാർഷികം
പെരുവയൽ :
പെരുവയൽ ജനകീയ സ്റ്റോറിന്റെ ഇരുപത്തിമൂന്നാം വാർഷിക പൊതുയോഗം എം. ടി ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കൺവീനർ സുരേന്ദ്രൻ കിഴക്കെരുമ്മൽ റിപ്പോർട്ടും, ഇ ദേവദാസൻ കണക്കും അവതരിപ്പിച്ചു.
പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി എം. ടി ജോസ് (ചെയർമാൻ ),കെ സി ദിലീപ് കുമാർ (കൺവീനർ ),ടി മോഹൻദാസ് (ട്രഷറർ ),പി കരുണാകരൻ നായർ (വൈസ് ചെയർമാൻ ), ടി ദേവാനന്ദൻ (ജോ:കൺവീനർ )എന്നിങ്ങനെ 15 അംഗ ഭരണാസമിതിയെയും , ഡോക്ടർ പി കുഞ്ഞൻ, ഇ ഡി ഫ്രാൻസിസ്, അഡ്വക്കറ്റ് പി. ബാബുരാജൻ, കെ കെ മാലതി, പി വി ഗംഗാധരൻ നായർ എന്നിവരടങ്ങിയ ഉപദേശക സമിതിയെയും തെരഞ്ഞെടുത്തു. ജി ആർ വാരിയർ നന്ദി പറഞ്ഞു.