Peruvayal News

Peruvayal News

2.5 കിലോ കഞ്ചാവുമായി പിടിയിൽ

2.5 കിലോ കഞ്ചാവുമായി  പിടിയിൽ
     രണ്ടര കിലോ കഞ്ചാവുമായി കോഴിക്കോട് വെള്ളയിൽ സ്വദേശിയായ സി.വി ഹൗസിൽ ഹൈദ്രു മകൻ എൻ.പി ഹംസ കോയയെ (54/2022) ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശനും പാർട്ടിയും ചേർന്ന് 15-03-2022 തീയ്യതി രാവിലെ പിടികൂടി.കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് വ്യാപകമായി  കഞ്ചാവ് വിൽപ്പന  നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് എക്സൈസ് നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിലാണ് രണ്ടര കിലോ കഞ്ചാവുമായി പ്രതിയെ  പിടികൂടിയത്.കഞ്ചാവ് വിൽപ്പനയ്ക്ക് ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.അന്യസംസ്ഥാനത്തു നിന്നാണ് കഞ്ചാവ് എത്തുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതപ്പെടുത്തി.പ്രിവന്റീവ് ഓഫീസർമാരായ ടി ഗോവിന്ദൻ,വി.ബി അബ്ദുൽ ജബ്ബാർ,സിവിൽ എക്സൈസ് ഓഫീസർമാരായ റെജി.എം, റജുൽ.ടി എക്സൈസ് ഡ്രൈവർ ഹിതിൻ .എസ് ദാസ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.
Don't Miss
© all rights reserved and made with by pkv24live