പുളിക്കൽ താഴം - പാലത്തുംകുഴി തോട് നവീകരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവഹിച്ചു
പെരുമണ്ണ:
പെരുമണ്ണ ഗ്രാമ പഞ്ചാത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തി പുളിക്കൽ താഴം - പാലത്തുംകുഴി തോട് നവീകരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ കെ ഷമീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി ഉഷ, പഞ്ചായത്ത് മെമ്പർമാരായ കെ പി രാജൻ, വി.പി കബീർ, പഞ്ചായത്ത് സെക്രട്ടറി രാധിക എൻ ആർ, എ എസ് ജിഷ, തൊഴിലുറപ്പ് എ.ഇ.വി മജ്നാസ്, ടി.സൈതുട്ടി, പി പി വിജയകുമാർ, മാലതി വി, റഹമത്ത് കെ, ഭാസ്കരൻനായർ, ബബിത വി പി, അഹമദ് കോയ എ, ഹുസൈൻ എൻ.പി, ഷംസു തട്ടൂർ, എ. ഡി എസ് മെമ്പർമാർ ഉൾപെടെ വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.