യുവതരംഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, തയ്യിൽ താഴം മെമ്പർഷിപ്പ് വിതരണ ഉദ്‌ഘാടനം നടത്തി
പെരുമണ്ണ:
യുവതരംഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് തയ്യിൽ താഴം 2022- 2024 വർഷത്തെ മെമ്പർഷിപ്പ് വിതരണ ഉദ്‌ഘാടനം നടത്തി. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ കെ കെ ഷമീർ അഖില,സൂര്യ എന്നിവർക്ക് മെമ്പർഷിപ്പ് കൈമാറി കൊണ്ട് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് ബാബു ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ലബ് ഭാരവാഹികളായ വിനോദൻ പി വി, യൂനുസ്, അൽ അമീർ,നെഫ്സൽ, പ്രബീഷ്, ശരൺ, ജിതേഷ്, എന്നിവർ സംബന്ധിച്ചു.