Peruvayal News

Peruvayal News

കുറ്റിക്കാട്ടൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ദേശീയ ശാസ്ത്ര ദിനം ആഘോഷിച്ചു.


കുറ്റിക്കാട്ടൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ദേശീയ ശാസ്ത്ര ദിനം ആഘോഷിച്ചു. 

ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കുറ്റിക്കാട്ടൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ 
മെഗാ സയൻസ് ക്വിസ് മൽസരം സംഘടിപ്പിച്ചു. റൂറൽ ഉപജില്ലയിലെ മുഴുവൻ LP, UP, HS വിഭാഗങ്ങളിലേയും ടീമുകളെ ഉൾപ്പെടുത്തി യായിരുന്നു മൽസരം . ഡയറ്റ് സീനിയർ ലക്ചറർ അബ്ദുൾ നാസർ യുകെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ രവീന്ദ്രൻ ടി ഇ , എസ് എം സി
ചെയർമാൻ ഉമർഷാഫി, ഷീന ടീച്ചർ, വിനോദ് കുമാർ, സബീഷ് കുമാർ, വിദ്യ എന്നിവർ സംസാരിച്ചു. പങ്കെടുത്ത എല്ലാവർക്കും

സർട്ടിഫിക്കറ്റുകളും വിജയികൾക്ക് മെഡലുകളും വിതരണം ചെയ്തു. നാഷണൽ സയൻസ് ടെക്നോ ഫെസ്റ്റിൽ വെങ്കലം നേടിയ ഭൗതിക ശാസ്ത്ര അദ്ധ്യാപകൻ രാജീവ് മാസ്റ്ററെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

Don't Miss
© all rights reserved and made with by pkv24live