വെള്ളലശ്ശേരി മൂലത്തോട് നായർ കുഴി പുല്പറമ്പ് റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉൽഘാടനം ചെയ്തു
കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 18 ലക്ഷം രൂപ ഉൾപ്പെടുത്തി പരിഷ്ക്കരണ പ്രവൃത്തി പൂർത്തീകരിച്ച വെള്ളലശ്ശേരി - മൂലത്തോട് - നായർ കുഴി - പുല്പറമ്പ് റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉൽഘാടനം ചെയ്തു. നായർകുഴി ഗവ: ഹൈസ്കൂളിനും എം.വി.ആർ കേൻസർ സെന്ററിനും ഏറെ സൗകര്യപ്രദമായ ഈ റോഡ് പൂർത്തീകരിക്കാനാവശ്യമായ മുഴുവൻ ഫണ്ടും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചടങ്ങിൽ പ്രഖ്യാപിച്ചു.ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് അദ്ധ്യക്ഷത വഹിച്ചു.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ മുഖ്യാതിഥിയായി .ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എം.കെ. നദീറ, പഞ്ചായത്ത് മെമ്പർമാരായ ശിവദാസൻ ബംഗ്ലാവിൽ , വിശ്വൻ വെള്ളലശ്ശേരി, ടി. വേലായുധൻ, അഹമ്മദ് കുട്ടി അരയങ്കോട്, പ്രകാശൻ.എം, ബാബു പാലതൊടിക എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വാഡ് മെമ്പർ റീന മാണ്ടിക്കാവിൽ സ്വാഗതവും അരവിന്ദൻ മച്ചിലേരി നന്ദിയും പറഞ്ഞു