Peruvayal News

Peruvayal News

സ്നേഹ സാന്ത്വനം ചാരിറ്റി കൂട്ടായ്മ ഉല്ലാസയാത്രയും സംഗമവും നടത്തി


സ്നേഹ സാന്ത്വനം ചാരിറ്റി കൂട്ടായ്മ ഉല്ലാസയാത്രയും സംഗമവും നടത്തി
       
കൊളത്തറ ചുങ്കം ഹൗസ് ബോട്ടിൽ 
( Team Island) ചാലിയാർ പുഴയിൽ നടത്തിയ ഉല്ലാസയാത്രയും സ്നേഹസംഗമവും നമ്മെ സംബന്ധിച്ചടത്തോളം വളരെ നിർണായകമായിരുന്നു. സംഗമത്തിൽ 40 അംഗങ്ങൾ പങ്കെടുത്തു. രാവിലെ 11 മണിക്ക് ആരംഭിച്ച യാത്രയിൽ റുബീന പെരിയമ്പലം സ്വാഗതം പറയുകയും മറ്റ് അംഗങ്ങൾ പരസ്പരം പരിചയപെടുത്തി സംസാരിക്കുകയും ചെയ്തു. 

ഒത്തുചേരലിൻ്റെ മുഖ്യ അജണ്ടയായ കമ്മിറ്റി രൂപീകരണം നല്ല നിലയിൽ നിർവഹിക്കാൻ സാധിച്ചു.29 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നൽകി.
രക്ഷാധികാരികളായ് അഷ്റഫ് കളത്തിങ്ങൽ പാറ ( മലബാർഡവലപ്പ് മൻ്റ് ഫോറം സെൻ്റർ കമ്മിറ്റി വൈസ് പ്രസിഡണ്ട്) , ജാഫർ ഒളവട്ടൂർ (Social worker_in differently abled persons),ബഷീർ കണിയാടത്ത് (  വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ സെക്രട്ടറി),എന്നിവരെയും ഹാറൂൺ കബീർ വെളിമുക്ക് (പ്രസിഡണ്ട്), റുബീന പെരിയമ്പലം (ജനറൽ സെക്രട്ടറി), ആഷിഖലി ഫറൂക്ക് ( ട്രഷറർ), വൈസ് പ്രസിഡണ്ട്മാരായി  സാബിറ ചേളാരി, ബഷീർ കടവ് റിസോട്ട്, സാജിറ തിരൂർ (കൗൺസിലർ തിരൂർ മുനിസിപ്പാലിറ്റി), സജ്ന വെങ്ങേരി, സുബൈദ ഇടിമുഴിക്കൽ, ഗഫൂർ മുട്ടിയാടൻ, ജോയിൻ്റ് സെക്രട്ടറിമാരായി മുജീബ് വഴിക്കടവ്, ബിന്ദു കാക്കഞ്ചേരി ,ഫസ് ല യൂണിവേഴ്സിറ്റി, സക്കീന ഐക്കരപ്പടി, ഹബീബ് പടിക്കൽ, റജീന പെരിയമ്പലം എന്നീ 15 അംഗ ഭരണസമിതിയേയും തിരഞ്ഞടുത്തു.
കമ്മിറ്റി രൂപീകരണത്തിന് രക്ഷാധികാരികളായ അഷ്റഫ് കത്തിങ്ങൽ പാറ, ജാഫർ ഒളവട്ടൂർ,| ബഷീർ കണിയാടത്ത്, നേത്രത്വം നൽകി സാബിറ ചേളാരി നന്ദി പറഞ്ഞു വൈകുന്നേരം 5.30ന് സംഗമം അവസാനിച്ചു.
          
Don't Miss
© all rights reserved and made with by pkv24live