കൊടുവള്ളി മുനിസിപ്പൽ എസ്ടിയു പുതിയ കമ്മറ്റി നിലവിൽ വന്നു
ഫാസിസ്റ്റ് കോർപ്പറേറ്റ് കൂട്ട് കെട്ടിനെതിരായുള്ള പൊതുപണിമുടക്ക് വിജയിപ്പിക്കുക എസ്ടിയു തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും അവകാശങ്ങളെ ഹനിക്കുന്ന നരേന്ദ്ര മോദി സർക്കാരിൻ്റെ ഫാസിസ്റ്റ് കോർപ്പറേറ്റ് കൂട്ടുകെട്ടിനെതിരെ മതേതതര ജനാധിപത്യ ശക്തികൾ ഒന്നിക്കണമെന്നും മാർച്ച് 28, 29 തിയ്യതികളിൽ നടക്കുന്ന സംയുക്ത തൊഴിലാളി പണിമുടക്ക് വിജയിപ്പിക്കണമെന്നും കൊടുവള്ളി മുനിസിപ്പൽ എസ്ടിയു കൺവൻഷൻ തൊഴിലാളികളോട് ആവശ്യപ്പെട്ടു, കൊടുവള്ളി മുൻസിപ്പൽ എസ്ടിയു പ്രസിഡണ്ട് കെ കെ മജീദിൻ്റെ അദ്ധ്യക്ഷതയിൽ കൊടുവള്ളി മുസ്ലീം ലീഗ് ഓഫീസിൽ വെച്ച് നടന്ന കൺവൻഷൻ കൊടുവള്ളി മുനിസിപ്പൽ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ കെ ഖാദർ ഉത്ഘാടനം ചെയ്തു, മുനിസിപ്പൽ ജനറൽ സെക്രട്ടറി ആർസി രവിന്ദ്രൻ സ്വാഗതം പറഞ്ഞ കൺവൻഷനിൽ കൊടുവള്ളി മണ്ഡലം എസ്ടിയു ജനറൽ സെക്രട്ടറി കെ കെ സലാം മുഖ്യപ്രഭാഷണം നടത്തുകയും കൊടുവള്ളിമണ്ഡലം എസ്ടിയു സെക്രട്ടറിയും നിരീക്ഷിനും കൂടിയായ സിദ്ധീഖലി മടവൂർ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും ജയ ഫർ കെ കെ നന്ദി പറയുകയും ചെയ്തു, പുതിയ കമ്മറ്റി ഭാരവാഹികളായി. മജീദ് കെ കെ പ്രസിഡണ്ടായും അബ്ദുൽ കരീം കെ കെ, മുനീർ പിസി, ജയൻ, എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും ജനറൽ സെക്രട്ടറിയായി ജയഫർ കെ കെ, സെക്രട്ടറിമാരായി അസയിൻ പാലക്കുറ്റി, മുഹമ്മദ് ബാവ കളരാന്തിരി, സൗദ കരീറ്റിപ്പറമ്പ്, ട്രഷററായി ആർസി രവീന്ദ്രനെയും കൺവൻഷൻ തിരഞ്ഞെടുത്തു,,,
