ബീവറേജിനെതിരെ കടുത്ത പ്രതിഷേധം:
ചമ്മലിൽ മഹല്ല് കമ്മററി ബഹുജന റാലിയും ധർണ്ണയും നടത്തി
രാമനാട്ടുകര :
ജനവാസ കേന്ദ്രമായ തോട്ടുങ്ങലിലേക്ക് ബീവറേജ് ഔട്ട് ലറ്റ് മാറ്റി സ്ഥാപിച്ചതിനെതിരെ 83 ദിവസമായി സമരം ചെയ്യുന്ന ജനകീയ സമരസമിതിക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് ചമ്മലിൽ മഹല്ല് കമ്മററി സംഘടിപ്പിച്ച ബഹുജന റാലിയും ധർണ്ണയും മഹല്ല് ഖാസി
ടി കെ അബൂബക്കർ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. സകല തിൻമകളുടേയും താക്കോലായ മദ്യം വിൽക്കുന്ന ഔട്ട് ലറ്റ് ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ മാറ്റി സ്ഥാപിക്കാനോ ഒഴിവാക്കാനോ ബന്ധപെട്ട അധികാരികൾ തയ്യാറാവണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു .
പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തിനും സന്തുഷ്ട ജീവിതത്തിനും സാരമായ വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ട് വളരെയധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തോട്ടുങ്ങൽ പ്രദേശത്ത് ബീവറേജ് ഔട്ട്ലെറ് സ്ഥാപിക്കുക വഴി ജനവാസ മേഖലയിൽ മദ്യ വിൽപ്പന ശാലകൾ അനുവദിക്കാൻ പാടുള്ളതല്ല എന്ന കോടതിവിധിയെ അവഗണിച്ചുകൊണ്ട് റിപ്പോർട്ട് തയ്യാറാക്കിയ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെയും കോഴിക്കോട് ജില്ലാ ഓഡിറ്റ് ടീമിന്റെയും നടപടിയിൽ ഈ മഹല്ലിലെ ജനങ്ങൾക്ക് അതിയായ അമർഷവും പ്രതിഷേധവുമുണ്ട് .
മഹല്ല് പ്രസിഡന്റ് പാണ്ടികശാല മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മുസ്തഫ ബാഖവി പെരുമുഖം , അബ്ദുൽ കരീം ശാമിൽ ഇർഫാനി കോടമ്പുഴ , എ .വി . എ ഗഫൂർ , ഡോ. കെ .എം മുഹമ്മദ് സംസാരിച്ചു. മഹല്ല് സെക്രട്ടറി സി.പി ശബീറലി, സമരസമിതി കൺവീനർ വി.പി മുരളീദാസ് സംസാരിച്ചു
