Peruvayal News

Peruvayal News

നിസാം കക്കയത്തിന്റെ മ്മളെ കോഴിക്കോട് പുസ്തക പ്രകാശനം നടത്തി

നിസാം കക്കയത്തിന്റെ മ്മളെ കോഴിക്കോട് പുസ്തക പ്രകാശനം നടത്തി

കോഴിക്കോട്:
നിസാം കക്കയത്തിന്റെ 150 ദിവസത്തെ കോഴിക്കോടൻ യാത്രയുടെ വിവരണങ്ങളും, കോഴിക്കോടിന്റെ ചരിത്രവും, ജില്ലയിലെ വിനോദ-ചരിത്രപ്രധാന സ്ഥലങ്ങളും, ആരാധനാലയങ്ങളും, രുചിയിടങ്ങളും, ആശുപത്രികളും, പ്രമുഖ വ്യക്തികളും എല്ലാം ഉൾകൊള്ളിച്ചുള്ള "മ്മളെ കോഴിക്കോട്" എന്ന പുസ്തകം ചരിത്രപ്രസിദ്ധമായ കല്ലായി പുഴയോരത്ത് വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ സിനിമ നടൻ മാമുക്കോയ പ്രകാശനം നിർവഹിച്ചു.

നിസാം കക്കയത്തിന്റെ മാതാപിതാക്കളായ കുഞ്ഞാലി കോട്ടോല, ആയിഷ കുഞ്ഞാലി എന്നിവർ പുസ്തകം ഏറ്റുവാങ്ങി. ഭാഷാശ്രീ മാസിക മുഖ്യപത്രാധിപർ പ്രകാശൻ വെള്ളിയൂർ മുഖ്യപ്രഭാഷണം നടത്തി. സന്ദീപ് കളപ്പുരയ്ക്കൽ പുസ്തക പരിചയം നിർവഹിച്ചു.
ബഗീഷ്ലാൽ കരുമല, ബഷീർ ഒ.എം, സാജിറ ബഷീർ, ഷിബില നിസാം എന്നിവർ സംസാരിച്ചു

പുസ്തക വില്പനയിൽ കിട്ടുന്ന ചെലവ് കഴിച്ച മുഴുവൻ തുകയും യൂത്ത് കെയർ ബ്രിഗേഡ് കൂരാച്ചുണ്ട്,CH സെന്റർ കോഴിക്കോട്,അലിവ് ചാരിറ്റബിൾ ട്രസ്റ്റ് കല്ലുള്ളതോട്,BDK കോഴിക്കോട്,ജന്മനാട്ടിലെ ചാരിറ്റി സംഘടന "സൗഹൃദം കൂട്ടായ്മ കക്കയം",DYFI ഹൃദയപൂർവ്വം ഉച്ച ഭക്ഷണ പദ്ധതി(കോഴിക്കോട് മെഡിക്കൽ കോളേജ്)
,എന്നങ്ങനെ എഴുത്ത്കാരന്റെ ജീവിതത്തിൽ സ്വാധീനിച്ച 6 കൂട്ടായ്മകൾക്കാണ് കൈമാറുന്നത്..
Don't Miss
© all rights reserved and made with by pkv24live