കെയർ ലാൻഡ് ജനറൽ ഹോസ്പിറ്റൽ ശിശുരോഗ വിഭാഗം അങ്കണവാടി ചൈൽഡ് health ചെക്കപ്പ് പുരോഗമിക്കുന്നു.
മാർച്ച് 03,04 ദിവസങ്ങളിൽ കുറ്റിക്കാട്ടൂർ പേര്യ അങ്കണവാടിയിൽ വെച്ച് നടന്ന ശിശുരോഗ വിഭാഗം ക്യാമ്പിൽ 40ഓളം വരുന്ന കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. അതിന്റെ തുടർച്ചയായി മാർച്ച് 15,16 ദിവസങ്ങളിൽ പൂവാട്ടുപറമ്പ് കളരിപുറായിൽ കോളനി അങ്കണവാടിയിൽ വച്ച് നടന്ന ശിശുരോഗ വിഭാഗം ക്യാമ്പിൽ 52 ഓളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.
ഇനി തുടർന്നും പെരുവയൽ പഞ്ചായത്തിലെ അങ്കണവാടികളെ കേന്ദ്രീകരിച്ച് കുട്ടികളുടെ വളർച്ച പ്രശ്നങ്ങൾ, പോഷകാഹാരക്കുറവ്, അലർജി, പകർച്ചാവ്യാധികൾ എന്നീ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂടാതെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം നൽകുകയും തുടർന്ന് പെരുവയൽ പഞ്ചായത്തിലെ മറ്റ് അങ്കണവാടികളിൽ വെച്ച് ക്യാമ്പ് നടത്തിക്കൊണ്ടുപോകുന്നതുമാണ്.
കെയർ ലാൻഡ് ജനറൽ ഹോസ്പിറ്റലിലെ പീഡിയാട്രിക് & നിയോനാറ്റോളജി സ്പെഷ്യാലിറ്റി Dr. ഫാത്തിമ(MBBS,MD)യുടെ നേതൃത്വത്തിലാണ് ശിശുരോഗ വിഭാഗം ക്യാമ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.