Peruvayal News

Peruvayal News

സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ ഇ ഫാത്തിമ ടീച്ചർക്ക് സ്നേഹാദരവ് നൽകി

 
സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ
ഇഫാത്തിമ ടീച്ചർക്ക് സ്നേഹാദരവ് നൽകി

കോഴിക്കോട്:
33 വർഷത്തെ സേവനത്തിനുശേഷം കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും റിട്ടയർമെൻ്റ് ചെയ്യുന്ന ഫാത്തിമ ടീച്ചർക്ക് പി ടി എ മദർ പിടിഎ യുടെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി.
 പിടിഎ പ്രസിഡണ്ട് എസ്പി സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന സ്നേഹ സംഗമത്തിൽ പിടിഎ ഭാരവാഹികളും മദർ പിടിഎ അംഗങ്ങളും മറ്റു സ്കൂൾ സ്റ്റാഫ് അംഗങ്ങളും  പങ്കെടുത്തു.
 സ്കൂൾ പ്രിൻസിപ്പാൾ സ്വാഗതവും
 സ്റ്റാഫ് കൗൺസിൽ സെക്രട്ടറിമാരായ
 എ എം നൂറുദ്ദീൻ മുഹമ്മദ്, സലാം കല്ലായി സ്കൂൾ പ്രധാന അദ്ധ്യാപകനായ വി കെ ഫൈസൽ മദർ പിടിഎ പ്രസിഡണ്ട് ആശ മദർ പിടിഎ വൈസ് പ്രസിഡണ്ട് സജ്‌ന പിടിഎ എക്സിക്യൂട്ടീവ് മെമ്പർമാരായ ശരീഫ് മാലിക് ഹുകുബത് ഫിറോസ് കെ പി സാജിത ഫെബിന 
 തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
 തുടർന്ന് ചടങ്ങിൽ റിട്ടയർമെന്റ് ചെയ്യുന്ന ഈ ഫാത്തിമ ടീച്ചർ മറുപടി പ്രസംഗം നടത്തി. 
പിടിഎ എക്സിക്യുട്ടീവ് അംഗം റൈഹാന
 ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി
Don't Miss
© all rights reserved and made with by pkv24live