ഒഴിവു വരുന്ന താൽക്കാലിക തസ്തികകളിൽ പ്രവാസികളെ കൂടി പരിഗണിക്കണം:
കേരള പ്രവാസി സംഘം കുറ്റിക്കാട്ടൂർ മേഖലാ സമ്മേളനം
കുറ്റിക്കാട്ടൂർ:
ഒഴിവു വരുന്ന താൽക്കാലിക തസ്തികകളിൽ പ്രവാസികൾക്ക് കൂടി ഇടം നൽകണമെന്നും
പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരംകാണാൻ
കേന്ദ്ര-കേരള സർക്കാറുകൾ മുന്നോട്ട് വരണമെന്നും
കേരള പ്രവാസി സംഘം കുറ്റിക്കാട്ടൂർ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
വെള്ളിപറമ്പിൽ വെച്ച് നടന്ന സമ്മേളനം
മേഖലാ സമ്മേളനം ജില്ലാ വൈസ് പ്രസിഡണ്ട് കബീർ സലാല ഉദ്ഘാടനം ചെയ്തു.
റഷീദ് അധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി
സിദ്ദീഖ് സമാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു .
എം പി ബഷീർ പ്രവർത്തന റിപ്പോർട്ടും ഏരിയാ സെക്രട്ടറി പി രവീന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എം എസ് റഷീദ്, സുരേഷ് എടപുനത്തിൽ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. എം പി ബഷീർ സ്വാഗതവും അസീസ് കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.
പുതിയ മേഖലാ ഭാരവാഹികളായി റഷീദ് എൻ.കെ ( പ്രസിഡണ്ട്) ബഷീർ എം.പി (സെക്രട്ടറി) അസീസ് കുറ്റിക്കാട്ടൂർ (ട്രഷറർ) സിദ്ദീഖ് സമാൻ (വൈസ് പ്രസിഡണ്ട്) സുരേഷ് കുമാർ (ജോ: സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.