താത്തൂർ എ എം എൽ പി സ്കൂളിൽ
പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
താത്തൂർ എ എം എൽ പി സ്കൂളിൻ്റെ പുതിയ കെട്ടിടോൽഘാടനത്തിൻ്റെ മുന്നോടിയായി പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
1939 മുതൽ സ്കൂളിൽ പഠിച്ച വിദ്യാർഥികളെ ഒരേ വേദിയിൽ ഒരുമിച്ചു ചേർത്താണ് സംഗമം.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു.
ഹാഷിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഗുരുവര്യൻ മാർക്കുള്ള സ്നേഹോപഹാരം വാർഡ് മെമ്പർ റഫീഖ് കുളിമാട് നിർവഹിച്ചു. 20 ഓളം അധ്യാപകർ പൂർവ്വ വിദ്യാർത്ഥികളുടെ ആദരവ് ഏറ്റുവാങ്ങി.
സ്കൂൾ മാനേജർ അബ്ദുൽ ലത്തീഫ് മാസ്റ്റർ "സ്കൂളിൻ്റെ പിന്നിട്ട വഴികൾ" വിശദീകരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ അയ്യൂബ് , ഷാഹുൽഹമീദ് , മുഹമ്മദ് റാഫി, സുരേന്ദ്രൻ, റഹീസുദ്ധീൻ, ശബ്ന എന്നിവർ സംസാരിച്ചു.
എം.പി സജി സ്വാഗതവും പി.സുധ നന്ദിയും പറഞ്ഞു