Peruvayal News

Peruvayal News

നന്മ റസിഡൻസ് അസോസിയേഷൻ ഫയർ & റെസ്ക്യൂ ഫോഴ്സ് സിവിൽ ഡിഫൻസ് എന്നിവരുമായി സഹകരിച്ച് കൊണ്ട് ജീവൻ രക്ഷാമാർഗ്ഗങ്ങളെ കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു.


നന്മ റസിഡൻസ് അസോസിയേഷൻ ഫയർ & റെസ്ക്യൂ ഫോഴ്സ് സിവിൽ ഡിഫൻസ് എന്നിവരുമായി സഹകരിച്ച് കൊണ്ട്
ജീവൻ രക്ഷാമാർഗ്ഗങ്ങളെ കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു.

നന്മ റസിഡൻസ് അസോസിയേഷൻ ഫയർ & റെസ്ക്യൂ ഫോഴ്സ് സിവിൽ ഡിഫൻസ് എന്നിവരുമായി സഹകരിച്ച് ജനങ്ങളിൽ ജീവൻ രക്ഷാമാർഗ്ഗങ്ങളെ കുറിച്ച് നടത്തുന്ന ബോധവൽകരണ ക്ലാസ്സ് ALARM  സംഘടിപ്പിച്ചു.

 ഞായർ 13/3/22 ഉച്ചക്ക് 2.30 മുതൽ പുലിബലത്തിങ്ങൽ സുദേവ് ന്റെ വീട്ടു പരിസരത്ത് വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്നത്തെ കാലത്ത് വീടുകളിലും മറ്റും ഉണ്ടാവുന്ന തീപ്പിടുത്തം..അത് സഭവിക്കാതിരിക്കൻ നാം എടുക്കേണ്ട മുൻകരുതലുകൾ....
ഒരു അപകടം ഉണ്ടായാൽ നമ്മൾ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ..... വീടുകളിൽ അശ്രദ്ധ കൊണ്ട് അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ നമ്മൾ പാലിക്കേണ്ട മുൻകരുതലുകൾ....
ഒരു രോഗിക്ക് നമ്മൾ കൊടുക്കേണ്ട പ്രാഥമിക ശുശ്രൂഷകൾ....

തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മുക്കം ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ടീം പരിശീലനം നൽകി.

മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ ശംസുദ്ധീൻ പി ഐ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒരു തലമുറയെ അന്നമൂട്ടിയ ആമിനാത്തയെ ആദരിച്ചു.

സിവിൽ ഡിഫൻസ് അംഗങ്ങളായ അഷ്‌കർ സിനീഷ് കുമാർ സായി, ഹബീബ് അറക്കൽ, നജ്മുദ്ധീൻ ബാബു, പ്രശാന്ത്, ആയിഷ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live