സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സമാധാനത്തിന്റെ അംബാസിഡറായിരുന്നുവെന്നും ജാതി മത രാഷ്ട്രീയ ഭേദമന്യെ സാമൂഹ്യ ഐക്യത്തിന്റെ വക്താ വായിരുന്നുവെന്നും ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി എം.എ. റസാഖ് മാസ്റ്റർ പറഞ്ഞു.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും ജില്ലാ മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡണ്ട് കെ.അബൂബക്കർ മൗലവിയുടെയും അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ജില്ലയിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത പ്രമുഖ നായിരുന്നുന്നു അബൂബക്കർ മൗലവിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.കെട്ടാങ്ങൽ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.എം.ഹുസ്സയിൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ,ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടരി ടി.മൊയ്തീൻ കോയ , മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടരി കുഞ്ഞിമരക്കാർ മലയമ്മ, ദളിത് ലീഗ് ജില്ലാ ട്രഷറർ സി.ബി.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. ടി.ടി. മൊയ്തീൻ കോയ നന്ദി പറഞ്ഞു.