കിണറ്റിൽ വീണ തെരുവുനായയെ അതിസാഹസികമായി മഠത്തിൽ അസീസ് പുറത്തെടുത്തു
മൂന്ന് ദിവസത്തോളമായി കിണറ്റിൽ വീണു പോയ തെരുവുനായയെ മഠത്തിൽ അസീസ് അതിസാഹസികമായി ജീവനോടെ പുറത്തെടുത്തു.
ഒളവണ്ണ സഹായി ബസ് സ്റ്റോപ്പിന് സമീപം നാണിയാട്ട് മീത്തൽ രാമകൃഷ്ണന്റെ വീട്ടിലെ ഉപയോഗശൂന്യമായി കിടക്കുന്ന കിണറ്റിലാണ് തെരുവുനായ വീണതായി ശ്രദ്ധയിൽപ്പെട്ടത്.
ഉടൻതന്നെ വീട്ടുടമ ഗ്രാമപഞ്ചായത്ത് മെമ്പറെ വിവരമറിയിക്കുകയും ജീവകാരുണ്യ പ്രവർത്തകനായ മഠത്തിൽ അസീസ് സ്ഥലത്തെത്തുകയും ചെയ്തു.
പന്ത്രണ്ട് കോലുള്ള കിണറിൽ ആണ് തെരുവുനായ വീണത്.
കിണറ്റിൽ നിന്നും നായയെ എടുക്കാൻ വളരെ പ്രയാസപ്പെട്ടതായി മഠത്തിൽ അസീസ് അറിയിച്ചു
