Peruvayal News

Peruvayal News

കാരമൂല ദാറുസ്വലാഹ് ഇസ് ലാമിക്ക് അക്കാദമി 23-ാം വാര്‍ഷിക മൂന്നാം അസ്ലമി സനദ് ദാന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു

ഖുര്‍ആന്‍ വളച്ചൊടിക്കാന്‍ ഗൂഢശ്രമം : ജിഫ്രി തങ്ങള്‍


മുക്കം : ഖുര്‍ആര്‍ വളച്ചൊടിക്കാന്‍ ഗൂഢശ്രമമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.കാരമൂല ദാറുസ്വലാഹ് ഇസ്ലാമിക്ക് അക്കാദമി 23-ാം വാര്‍ഷിക മൂന്നാം അസ്ലമി സനദ് ദാന സമ്മേളനം കാരമൂല സ്വലാഹ് നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിനെതിരെയും സമസ്ത എതിര്‍ത്ത കള്ള ത്വരീഖത്തുകള്‍ക്കെതിരെയും 
പണ്ഡിതര്‍ ജാഗ്രത പുലര്‍ത്തണം.ഇസ് ലാമിന്‍റെ തനതായ ശൈലിയും മാതൃകയും വേഷവിധാനവും പിന്‍പറ്റി ആധുനിക ലോകത്ത് മത പ്രബോധനം നടത്തണം.ജിഫ്രി തങ്ങള്‍ പറഞ്ഞു.
കെ. ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി.സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ സനദ് ദാന പ്രസംഗം നടത്തി.ഷാജഹാന്‍ റഹ്മാനി കമ്പളക്കാട് മുഖ്യ പ്രഭാഷണം നടത്തി.എ.വി അബ്ദു റഹ്മാന്‍ മുസ്ലിയാര്‍,കെ. മോയിന്‍കുട്ടി മാസ്റ്റര്‍,മുസ്ഥഫ മുണ്ടുപാറ,കെ.എ റശീദ് ഫൈസി വെള്ളായിക്കോട്,ഒ.പി.എം അശ്റഫ്,സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി,ആര്‍.വി കുട്ടി ഹസന്‍ ദാരിമി,പി. അലി അക്ബര്‍,സലാം ഫൈസി മുക്കം,എന്‍. അബ്ദുല്ല മുസ്ലിയാര്‍,അബൂബക്കര്‍ ഫൈസി മലയമ്മ,കെ.വി നൂറുദ്ദീന്‍ ഫൈസി,കെ.സി മുഹമ്മദ് ഫൈസി,റാശിദ് കാക്കുനി,സി.ടി യൂസുഫ് ബാഖവി,കെ. ഹുസൈന്‍ ബാഖവി,അഹ്മദ് കുട്ടി ബാഖവി,അബ്ദുറഹ്മാന്‍ ബാഖവി,യൂനുസ് പുത്തലത്ത്,മടവൂര്‍ അബൂബക്കര്‍ മൗലവി,ടി.എ ഹുസൈന്‍ ബാഖവി,ജവാഹിര്‍ ഹുസൈന്‍ ഹാജി,പി.സി ആലിക്കുഞ്ഞി ഫൈസി, നവാസ് ഓമശേരി,പി.ടി മുഹമ്മദ് സംസാരിച്ചു.



Don't Miss
© all rights reserved and made with by pkv24live