Peruvayal News

Peruvayal News

പുതുപ്പാടി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി മണൽവയലിൽ നടത്തിയ പ്രവർത്തക സംഗമം മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്തു.

അർഹമായ അവകാശങ്ങൾ 
സമുദായത്തിൽ നിന്നും ഒന്നൊന്നായി എടുത്ത്മാറ്റുകയും മറുഭാഗത്ത് ന്യൂനപക്ഷ സംരക്ഷകരായി അവതരിക്കുകയും ചെയ്യുന്നതാണ്
സി പി എം ന്റെ ഭരണകൂട നയമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം.
പുതുപ്പാടി: പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി മണൽവയലിൽ  നടത്തിയ പ്രവർത്തക സംഗമം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, മതനേതാക്കളെ സംഘടനതിരിച്ച് വേറിട്ട് നിർത്തി പ്രീണിപ്പിക്കുകയും 
വഖഫ് ബോർഡ് നിയമനവിഷയത്തിൽ അവരെ പറഞ്ഞ് പറ്റിക്കുകയും ചെയ്തിരിക്കുകയാണ്,
പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ സി മുഹമ്മദ് 
ഹാജി അദ്ധ്യക്ഷത വഹിച്ചു .ഷാഫിവളഞ്ഞപാറ സ്വാഗതം പറഞ്ഞു, 
സംഘടനയുടെ പാരമ്പര്യം 
മുറുകെ പിടിച്ച് കൊണ്ട് തന്നെ കാലോജിത സിസ്റ്റത്തിലേക്ക് സംഘടനാതലം
മാറാനുള്ള അണിയറ പ്രവർത്തനത്തിലാണ് പാർട്ടിയെന്നും പുതിയ മെമ്പർഷിപ്പ്  ക്യാമ്പയിനോടെ അത് 
പ്രാവർത്തികമാവും എ ന്നും സംസ്ഥാന സെക്രട്ടറി സി പി ചെറിയമുഹമ്മദ് പറഞ്ഞു, ഹസീം ചെമ്പ്ര  മുഖ്യപ്രഭാഷണം നടത്തി
ജില്ലാസെക്രട്ടറി വി കെ ഹുസൈൻകുട്ടി, നിയോജകമണ്ഡലം പ്രസിഡന്റ് സി കെ കാസിം,  ട്രഷറർ സി എ മുഹമ്മദ്, ടി കെ ഇമ്പിച്ച ഹമ്മദ്  ഹാജി, അഡ്വ: പി സി നജീബ്, അഹമ്മദ്കുട്ടി ഹാജി, ഒത്തയോത്ത് അഷറഫ്,   എം പി അബ്ദുറഹിമാൻ,  മുത്തു അബ്ദുസ്സലാം,  കെ പി സുനീർ, ഷംസീർ പോത്താറ്റിൽ, അരീപ്പൊയിൽ  മുഹമ്മദ് ഹാജി, കെടി ഷമീർ, വി കെ അഹമ്മദ് ബിച്ചി, വി കെ താജു, പി കെ മജീദ്, കെ സി ശിഹാബ്, സി പി,  റിയാസ്, ആർ കെ മൊയ്തീൻ കോയ, ബുഷ്‌റ ഷാഫി, ആയിഷ ബീവി, ശംസു കുനിയിൽ, രാധ ടീച്ചർ, ഒ എം റംല, നജുമുന്നിസ ഷരീഫ്,ടി പി സലിം, കുയ്യൊടി മജീദ്, പി കെ സലാം, തൻസീർ, കെ എം ബഷീർ, പഞ്ചളി  അബ്ദുല്ല എന്നിവർ പ്രസംഗിച്ചു, പി  കെ മുഹമ്മദലി നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live