Peruvayal News

Peruvayal News

ആശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ആശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

മുക്കം:
 കാരമൂല കപ്പാല റോഡിൽ ജില്ലാപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപെടുത്തി ഒരു കോടി ചിലവിൽ നവീകരണ പ്രവർത്തികൾ നടക്കുന്നത് ആശാസ്ത്രീയമാണെന്ന് ആരോപിച്ച്കൊണ്ടാണ് കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു നിലവിലുള്ളതിനേക്കാൾ ഒരു മീറ്റർ ഉയരത്തിൽ ടാറിങ് ഉയർന്നെങ്കിലും ഇരു ഭാഗത്ത് പാർശ്വഭിത്തികൾ ഉയർത്താതും ഡ്രൈനേജ് സംവിധാനമൊരുക്കാത്തതും മഴക്കാലത്ത് ഈപ്രദേശം വെള്ളക്കെട്ടായിമാറും ഇതോടെ ഗവൺമെന്റ് എൽ പി സ്കൂൾ. ഹോമിയോ ആശുപത്രി അംഗനവാടി.മദ്രസ്സ. കാരാട്ട് കോളനി പ്രദേശങ്ങൾ വെള്ളക്കെട്ടിനടിയിലാകും എന്നും പ്രതിഷേധക്കാർ ആരോപിച്ചു ധർണ്ണ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എംടി അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് വി എൻ ജംനാസ് അദ്ദ്യക്ഷത വഹിച്ചു.ഇപി ഉണ്ണികൃഷ്ണൻ. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സ്മിത.ശാന്താദേവി മൂത്തേടത്ത്. മുഹമ്മദ്‌ ദിശാൽ.ജംഷിദ് ഒളകര. കുഞ്ഞാലി മമ്പാട്ട്.അഷ്‌റഫ്‌ താച്ചാറമ്പത്ത്.കാരാട്ട് ശ്രീനിവാസൻ. കൃഷ്ണദാസ്. ഷാനിബ് ചോണാട്. നിഷാദ് വീച്ചി. ടി കെ സുധീരൻ.സാദിക്ക് കുറ്റിപ്പറമ്പ്.സിനസ് കാരമൂല.എന്നിവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live