ദാഹജല ടേപ്പ് സ്ഥാപിച്ചു
പെരുവയൽ:
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് 74 ആം സ്ഥാപക ദിനത്തോടനു ബന്ധിച്ച് സ്ഥാപക നേതാവ് ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിൻ്റെ നാമധേയത്തിൽ കുറ്റിക്കാട്ടൂർ ടൗൺ മുസ്ലീം യൂത്ത്ലീഗ് അങ്ങാടിയിൽ രണ്ടിടങ്ങളിലായി ദാഹജല സംവിധാനം ഒരുക്കി.
കോഴിക്കോട് ജില്ല മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു.
ഇ.മുജീബ് റഹ്മാൻ എൻ.കെ യൂസുഫ് ഹാജി, മാമു ചാലിയറക്കൽ, അൻവർ വി.ഇ, ഷംസുദ്ദീൻ കെ.പി തുടങ്ങിയവർ സംസാരിച്ചു. കെ.പി സൈഫുദ്ദീൻ അധ്യക്ഷത വഹിച്ച പിരിപാടിയിൽ മഹഷൂം മാക്കിനിയാട്ട് സ്വാഗതവും എ എം അൽത്താഫ് നന്ദിയും പറഞ്ഞു.